03 July Thursday
ഡോൺബോസ്കോ എൻ വി ബാലഗോപാലൻ മെമ്മോറിയൽ

അണ്ടർ 15 ഫിഡെറേറ്റഡ് ചെസ് ടൂർണമെന്റ് ഇരിങ്ങാലക്കുടയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

ഇരിങ്ങാലക്കുട
തൃശൂർ ചെസ് അക്കാദമിയും ഡോൺബോസ്കോ ഇരിങ്ങാലക്കുടയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ഡോൺബോസ്കോ എൻ വി ബാലഗോപാലൻ മെമ്മോറിയൽ കേരള സ്റ്റേറ്റ് അണ്ടർ 15 ഫിഡെറേറ്റഡ് ചെസ് ടൂർണമെന്റ് ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. ഡോൺ ബോസ്കോ സ്പിരിച്വൽ ആനിമേറ്റർ ജോസിൻ അധ്യക്ഷനായി. ഇരിങ്ങാലക്കുട പൊലീസ് സിഐ  കെ എസ് സുധീരൻ മുഖ്യാതിഥിയായി.  ഡോ. ഗോവിന്ദൻകുട്ടി,  ജില്ലാ ചെസ് അസോസിയേഷൻ സെക്രട്ടറി പീറ്റർ ജോസഫ്, ചെസ്‌ അക്കാദമി സെക്രട്ടറി ശ്യാം പീറ്റർ എന്നിവർ സംസാരിച്ചു .1

2 വയസ്സിനു താഴെയുള്ളവരുടെ ദേശീയ ചാമ്പ്യൻ ഗൗതം കൃഷ്ണയെ ആദരിച്ചു.ആറു ദിവസം നീണ്ടു നിൽക്കുന്ന മത്സരങ്ങൾ 21 ന് സമാപിക്കും.കേരളത്തിൽ ആദ്യമായി നടത്തപ്പെടുന്ന സബ്ജൂനിയർ ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നും ആയി 112 കളിക്കാർ പങ്കെടുക്കുന്നു. വിജയികൾക്ക് രണ്ടുലക്ഷം രൂപയുടെ ക്യാഷ് അവാർഡും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top