തൃശൂർ
ഇരിങ്ങാലക്കുടയിൽ നിന്ന് മലക്കപ്പാറയിലേയ്ക്ക് ഒഴിവുദിന വിനോദസഞ്ചാര യാത്ര ആരംഭിച്ചു. മന്ത്രി ഡോ. ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്‌തു. എല്ലാ ഞായറാഴ്‌ചയും മറ്റ് പൊതു അവധി ദിവസങ്ങളിലുമാണ് മലക്കപ്പാറയിലേക്കുള്ള ബസ് സർവീസ്.
ഇരിങ്ങാലക്കുട കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും രാവിലെ ഏഴിനാരംഭിച്ച് രാത്രി ഏഴിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്രാ സമയം . ഒരാൾക്ക് 250 രൂപയാണ് നിരക്ക്. ഉദ്ഘാടന ചടങ്ങിൽ ചാലക്കുടി എടിഒ ടി കെ സന്തോഷ് അധ്യക്ഷനായി. കൗൺസിലർ അമ്പിളി ജയൻ, കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ യു പ്രദീപ് മേനോൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..