20 April Saturday
867ൽ 865 ഉം സമ്പർക്കം

ജാഗ്രത കൈവിടുന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 16, 2020

 തൃശൂർ

 ജില്ലയിലെ 867 പേർക്കുകൂടി വ്യാഴാഴ്ച  കോവിഡ്- സ്ഥിരീകരിച്ചു. ഇതിൽ   865 കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ.  550 പേർ രോഗമുക്തരായി.   ജനങ്ങൾ ജാഗ്രത കൈവിടുന്നതോടെ  കോവിഡ്‌ വ്യാപനവും അതിരുവിടുകയാണ്‌. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9473 ആണ്. തൃശൂർ സ്വദേശികളായ 157 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25,233 ആണ്. അസുഖബാധിതരായ 15,506 പേരെയാണ്   രോഗമുക്തരായി ആശുപത്രികളിൽനിന്ന്  വിട്ടയച്ചത്‌. 
എട്ട് സമ്പർക്ക ക്ലസ്റ്ററുകൾ വഴി കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ദിവ്യാ ഹൃദയാശ്രമം പുത്തൂർ ക്ലസ്റ്റർ - 24, വലപ്പാട് ബീച്ച് ക്ലസ്റ്റർ-7, മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ക്ലസ്റ്റർ- 3, ചേറ്റുവ ഹാർബർ ക്ലസ്റ്റർ- 2, അമല ഹോസ്പിറ്റൽ ക്ലസ്റ്റർ- 1, ചാലക്കുടി മാർക്കറ്റ് ക്ലസ്റ്റർ -1, എലൈറ്റ് ഹോസ്പിറ്റൽ (ആരോഗ്യപ്രവർത്തകർ) ക്ലസ്റ്റർ-1, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ-1.  മറ്റ് സമ്പർക്ക കേസുകൾ 821. ആരോഗ്യ പ്രവർത്തകർ -3, ഫ്രണ്ട് ലൈൻ വർക്കർ -1,  മറ്റ് സംസ്ഥാനത്തുനിന്ന് വന്നവർ രണ്ട് പേർ എന്നിവയാണ് മറ്റ് കേസുകൾ.
6186 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 714 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 249 പേർ ആശുപത്രിയിലും 465 പേർ വീടുകളിലുമാണ്. 3081 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3637 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 206013 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. വ്യാഴാഴ്ച 497 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്.  റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 400 പേരെ ആകെ സ്‌ക്രീനിങ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top