28 March Thursday

കുതിരാൻ കുരുങ്ങിയത്‌ 17 മണിക്കൂർ

വെബ് ഡെസ്‌ക്‌Updated: Friday Oct 16, 2020

വടക്കഞ്ചേരി

വടക്കഞ്ചേരി–-മണ്ണുത്തി ദേശീയപാത കുതിരാനിൽ 17 മണിക്കൂർ ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച രാത്രി ഒമ്പതിന് തുടങ്ങിയ ഗതാഗതക്കുരുക്ക് വ്യാഴാഴ്ച പകൽ രണ്ടോടെയാണ് ഒഴിവായത്‌.  കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ദേശീയപാതയിലെ കുഴികൾ വലുതായതും വെള്ളം കെട്ടിനിൽക്കുന്നതുമാണ്‌ കുരുക്കിന്‌ കാരണം. 

ഇരുമ്പുപാലത്ത് വില്ലൻവളവിൽ രൂപംകൊണ്ട വൻ കുഴിയാണ് ബുധനാഴ്ച വില്ലനായത്. വെള്ളം നിറഞ്ഞുനിൽക്കുന്നതിനാൽ പല വാഹനങ്ങളും കുഴിയിൽ ഇറങ്ങിപ്പോകുന്നതിനാൽ ഗതാഗതസ്തംഭനം രൂക്ഷമായി. കുതിരാൻ, വഴുക്കുംപാറ ഭാഗത്തെ കുഴികളും ഗതാഗതക്കുരുക്കിനു കാരണമായി. വ്യാഴാഴ്ച ഹൈവേ പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചെങ്കിലും പൂർണമായി പരിഹരിച്ചില്ല. 

പിന്നീട് വൻ കുഴികൾ താൽക്കാലികമായി ക്വാറിവേസ്റ്റിട്ട് അടച്ചാണ് ഗതാഗതം സുഗമമാക്കിയത്. ദേശീയപാതയിൽ വൻ കുഴികൾ രൂപംകൊണ്ടിട്ടുണ്ടെങ്കിലും അതൊന്നും അടയ്‌ക്കാൻ ദേശീയപാത അതോറിറ്റിയോ കരാർകമ്പനിയോ തയ്യാറായിട്ടില്ല. നിർത്തിവച്ച ദേശീയപാതനിർമാണവും പുനരാരംഭിച്ചിട്ടില്ല.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top