തൃശൂർ
ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെയും കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്രസർക്കാർ നിലപാടിലും പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ശനിയാഴ്‌ച അഞ്ചു കേന്ദ്രങ്ങളിൽ ധർണ നടക്കും. മണ്ഡലം കേന്ദ്രങ്ങളിൽ വൈകിട്ട് നാലുമുതൽ ഏഴുവരെയാണ് ധർണ.
പുതുക്കാട് സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്‌ഘാടനംചെയ്യും. വടക്കാഞ്ചേരി മണ്ഡലം ധർണ തിരൂരിൽ സംസ്ഥാന കമ്മിറ്റി അംഗം ബേബിജോൺ, കുന്നംകുളത്ത് സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എംഎൽഎ, മണലൂർ മണ്ഡലം ധർണ ചൂണ്ടലിൽ സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ ബാലൻ, കയ്‌പമംഗലം മണ്ഡലം ധർണ എസ്‌എൻ പുരത്ത് സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണൻ എന്നിവർ ഉദ്‌ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..