25 April Thursday
23–-ാം പാർടി കോൺഗ്രസ്‌

സിപിഐ എം 
സമ്മേളനങ്ങൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021
 
തൃശൂർ
സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള ബ്രാഞ്ച്‌ സമ്മേളനങ്ങൾക്ക്‌ ജില്ലയിൽ തുടക്കമായി.  
ജില്ലയിലെ 2520 ബ്രാഞ്ചുകളിലെയും സമ്മേളനങ്ങൾ ഒക്ടോബർ 15ന്‌ സമാപിക്കും.  ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബർ 15 മുതൽ നവംബർ 15 വരെയും  ഏരിയ  സമ്മേളനങ്ങൾ നവംബർ 15 മുതൽ ഡിസംബർ 15 വരെയും നടക്കും.   
ജില്ലാ സമ്മേളനം 2022 ജനുവരി 21,  22, 23 തീയതികളിൽ തൃശൂരിൽ ചേരും.   
തൃശൂർ ഏരിയ സമ്മേളനം നവംബർ 15,16 തീയതികളിൽ നടക്കും. മണലൂർ   18,19, മാള  18,19, ഒല്ലൂർ 18,19,  ചാവക്കാട് 21, 22, ചേർപ്പ്‌  21, 22,  കൊടുങ്ങല്ലൂർ  21, 22, ചേലക്കര   24, 25, ചാലക്കുടി  24, 25, മണ്ണുത്തി   24, 25,  വടക്കാഞ്ചേരി   27, 28, കൊടകര   27, 28, നാട്ടിക  27, 28, കുന്നംകുളം നവംബർ 30, ഡിസംബർ 1, ഇരിങ്ങാലക്കുട നവംബർ 30, ഡിസംബർ 1, പുഴയ്‌ക്കൽ നവംബർ 30, ഡിസംബർ 1  എന്നിങ്ങനെയാണ്‌ സമ്മേളനം. 
കോവിഡ്  മഹാമാരിയുടെ പശ്ചാത്തലത്തിൽ സമ്മേളനങ്ങളിൽ പങ്കെടുക്കേണ്ട പ്രതിനിധികളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്‌. 
പ്രധാനമായും സമൂഹ മാധ്യമങ്ങൾവഴിയാകും  പ്രചാരണം നടത്തുക. 
ഓൺലൈനായി  വെബിനാർ, വെർച്വൽ പൊതുയോഗങ്ങൾ,  എക്സിബിഷൻ, കലാസാംസ്കാരിക പരിപാടികൾ എന്നിവ  സംഘടിപ്പിക്കുമെന്നും  ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top