29 March Friday

കീം 2020; പക്ഷാ സെരീന്ററുകള്‍ അണുവിമുക്തമാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

തൃശൂർ

ജില്ലയിൽ കീം 2020 പ്രവേശന പരീക്ഷ നടത്തുന്ന മുഴുവൻ കേന്ദ്രങ്ങളും അധികാരികളുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. 11,800 വിദ്യാർഥികൾ പരീക്ഷയെഴുതുന്ന 40 പരീക്ഷാ സെന്ററുകളാണ് ആരോഗ്യപ്രവർത്തകർ, ഫയർഫോഴ്സ്, കോർപറേഷൻ വളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കിയത്. കേരള മെഡിക്കൽ എൻജിനിയറിങ് ആർക്കിടെക്ചർ പരീക്ഷ (കീം 2020) എഴുതുന്ന കുട്ടികൾക്കായുള്ള 720 ക്ലാസ് മുറികൾ, പ്രവേശന കവാടങ്ങൾ, വരാന്തകൾ തുടങ്ങിയയിടങ്ങൾ അണുവിമുക്തമാക്കി.   
ട്രഷറികളിൽ സൂക്ഷിച്ചിട്ടുള്ള ചോദ്യപേപ്പറുകൾ വ്യാഴാഴ്ച രാവിലെ ആറിന് പൊലീസ് അകമ്പടിയോടെ  എട്ടുമണിക്കുമുന്നേ പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കും.ഓരോ കേന്ദ്രങ്ങളിലും തെർമൽ സ്കാനറുകൾ ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ യാത്രാസൗകര്യത്തിന് കെഎസ്ആർടിസി ബസ്‌ ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് സാനിറ്റൈസർ, ഗ്ലൗസ്, മാസ്ക് എന്നിവ നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top