28 March Thursday

മധ്യവയസ്‌ക്കനെ കുത്തിക്കൊന്ന യുവാവ്‌ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021
തൃശൂർ
വിഷുദിനത്തിൽ ചേറ്റുപുഴയിൽ  മധ്യ വയസ്‌ക്കൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെ വെസ്റ്റ്‌ പൊലീസ്‌ അറസ്‌റ്റ്‌‌ ചെയ്‌തു. ചേറ്റുപുഴ ലക്ഷം വീട്‌ കോളനിയിൽ തെമ്മാട്ട്‌ ശിവന്റെ മകൻ രഞ്ചു(49)വിനെയാണ്‌   കുത്തി കൊലപ്പെടുത്തിയത്‌. സംഭവത്തിൽ  ബന്ധുവും അയൽവാസിയുമായ ചേറ്റുപുഴ ഗാന്ധിനഗറിൽ പള്ളത്ത്‌  ഷിബി(26)നെയാണ്‌ വെസ്റ്റ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാൾ പല ക്രിമിനൽ കേസിലും പ്രതിയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.
 ബുധനാഴ്‌ച പകൽ മൂന്നിനായിരുന്നു സംഭവം. മദ്യപിച്ചെത്തിയ പ്രതി  കത്തി ഉപയോഗിച്ച്‌ രഞ്ചുവിന്റെ വയറ്റിലും മറ്റും കുത്തുകയായിരുന്നു. ഉടൻ ജനറൽ ആശുപത്രിയിലും  വിദഗ്‌ധ ചികിത്സക്കായി മുളങ്കുന്നത്തുക്കാവ്‌ ഗവ മെഡിക്കൽ കോളേജിൽ പ്രവേശിച്ചുവെങ്കിലും മരിച്ചു.  മൃതദേഹം സംസ്‌കരിച്ചു. ഗീതയാണ്‌ മരിച്ച രഞ്ചുവിന്റെ ഭാര്യ. മക്കളില്ല. സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു.‌

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top