16 April Tuesday

മുണ്ടത്തിക്കോട് പുലിക്കുന്നത്ത് 
പുലിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

 വടക്കാഞ്ചേരി

 നഗരസഭ ഡിവിഷൻ 41 ൽ പുലിക്കുന്നത്ത് പ്രദേശത്ത് പുലി ഉള്ളതായി സ്ഥിരീകരണം. ബുധൻ വൈകിട്ട് ഏഴിന്‌  അയ്യങ്കേരി അലക്സിന്റെ വീട്ടിലെ നായയുടെ കുര കേട്ട് അലക്സും ഭാര്യയും മകനും ടോർച്ചുമായി പുറത്തിറങ്ങിയപ്പോഴാണ് നായക്കൂടിന് സമീപം പുലിയെ കണ്ടത്. പേടിച്ചരണ്ട  കുടുംബം വീടിനകത്തേക്ക് ഓടിക്കയറി. വിവരമറിഞ്ഞ് ഡിവിഷൻ കൗൺസിലർ കെ  അജിത് കുമാർ, പഴവൂർ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് പൊലീസ്  അധികൃതർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെ കണ്ട പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ച് പരിശോധന നടത്താനും  പൂർണമായും സ്ഥിരീകരിച്ചശേഷം കെണിവയ്‌ക്കാനും ധാരണയായിട്ടുണ്ട്. നാട്ടുകാരുടെ ഭീതി അകറ്റാൻ ആവശ്യമായ  എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top