07 July Monday
സിപിഐ എം ജില്ലാ സമ്മേളനം

നിയമത്തിന്റെ പഴുതുപയോഗിച്ച് സ്ത്രീകളെ 
അടിമകളാക്കൽ തുടരുന്നു: മന്ത്രി ആര്‍ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി ചാലക്കുടി ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തില്‍ നടത്തിയ സെമിനാര്‍ 
മന്ത്രി ആര്‍ ബിന്ദു ഉദ്‌ഘാടനം ചെയ്യുന്നു

ചാലക്കുടി
നിയമത്തിന്റെ പഴുതുപയോഗിച്ച് സ്ത്രീകളെ അടിമകളാക്കാനുള്ള ശ്രമം ഇന്നും നടക്കുന്നുണ്ടെന്ന് മന്ത്രി ആർ ബിന്ദു. സിപിഐ എം ജില്ലാ സമ്മേളനത്തിന്‌ മുന്നോടിയായി  ചാലക്കുടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ‘സ്ത്രീ സമത്വം മാറ്റങ്ങൾ എവിടെ തുടങ്ങണം’  സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓരോ രണ്ട് മിനിറ്റിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ട്. എഴുപത് ശതമാനം സ്ത്രീകളും ഗാർഹിക പീഡനത്തിനിരകളാണ്. സ്ത്രീസൗഹാർദ സമൂഹം എവിടേയുമില്ല. അധികാര ശ്രേണികളിൽ സ്ത്രീ പങ്കാളിത്തം കുറവാണ്. സ്ത്രീകൾക്ക് വീടുകളിൽ പ്പോലും അധികാരമില്ല. കുട്ടികളെ വളർത്തുന്ന പ്രക്രിയയിൽ  രണ്ട് തരത്തിലുള്ള സമീപനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ കമ്മിറ്റി അംഗം മേരി തോമസ് അധ്യക്ഷയായി. 
മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി കെ ഗിരിജാവല്ലഭൻ, അഡ്വ. പി എം ആതിര, ഉഷ പ്രഭുകുമാർ എന്നിവർ സംസാരിച്ചു. 
ജില്ലാ കമ്മിറ്റി അംഗം ബി ഡി ദേവസി സ്വാഗതവും ചാലക്കുടി ഏരിയ സെക്രട്ടറി കെ എസ് അശോകൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top