12 July Saturday

ജില്ലാതല സെവൻസ് ഫുട്ബോൾ 
ടൂർണമെന്റ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ്‌ ഉദ്ഘാടനം ഏരിയ സെക്രട്ടറി എം എ ഹാരീസ് ബാബു നിർവഹിക്കുന്നു

നാട്ടിക

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി - ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. സിപിഐ എം എടമുട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടമുട്ടം ട്രഷർ ട്രീ ടർഫ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു ഉദ്ഘാടനം ചെയ്‌തു. ഏരിയ കമ്മിറ്റി അംഗം പി എ രാമദാസ് അധ്യക്ഷനായി. ലോക്കൽ  സെക്രട്ടറി ടി എസ്  മധുസൂദനൻ, ഏരിയ കമ്മിറ്റി അംഗം പി എസ്  ഷജിത്ത്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ എം അബ്ദുൾ മജീദ്, പി ബി കണ്ണൻ, കെ കെ ജിനേന്ദ്രബാബു, ബേബി രാജൻ, വി ആർ ജിത്ത്, അസിസ് പുറക്കുളം, എ ആർ സത്യൻ, വി ബി പ്രഭാഷ് എന്നിവർ സംസാരിച്ചു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top