തൃശൂർ
കേരള വന ഗവേഷണ സ്ഥാപനം ലോക മുളദിന ദിനാഘോഷം സംഘടിപ്പിക്കും. 18, 19 തീയതികളിൽ പീച്ചിയിലെ കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന പരിപാടി 18ന് രാവിലെ 10ന് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.
"ഹരിത സംരംഭകത്വം: മുള അധിഷ്ഠിത വ്യവസായവും നൂതന അവസരങ്ങളും' എന്ന വിഷയത്തിൽ രണ്ട് ദിവസങ്ങളിലായി ശിൽപ്പശാല സംഘടിപ്പിക്കും. കേരള സംസ്ഥാന ബാംബു മിഷന്റെ ധനസഹായത്തോടെയാണ് ശിൽപ്പശാല. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രമുഖരും മുളയധിഷ്ഠിത കരകൗശല രംഗത്ത് പ്രവർത്തിക്കുന്നവരും പങ്കെടുക്കും. ഇവരുടെ മുളയധിഷ്‌ഠിത കരകൗശലങ്ങളുടെ പ്രദർശനവും മത്സരവും നടക്കും. നല്ല ഇനങ്ങൾക്ക് സമ്മാനം നൽകും. ബാംബു വ്യാപനത്തിന് പുത്തനുണർവ് നൽകാനായി തൃശൂരിലെ കാലിയാപ്പ് മീഡിയ കെഎഫ്‌ആർഐക്കുവേണ്ടി വൈൽഡ് വോഗ് എന്ന പേരിൽ ഫാഷൻ ഷോ സംഘടിപ്പിക്കും.
മുള ഉപയോഗിച്ചുള്ള വസ്ത്ര നിർമാണ സാധ്യതകൾക്ക് പുറമെ ആഭരണങ്ങൾ ബാഗുകൾ എന്നിവയ്‌ക്ക് ഫാഷൻ മേഖലയിൽ ഇടം കണ്ടെത്താനാണ് ഭിന്നശേഷിക്കാരെയും ഉൾപ്പെടുത്തി ഫാഷൻ ഷോ സംഘടിപ്പിക്കുന്നത്. ഫാഷൻ ഷോ 18ന് വൈകിട്ട് ആറിന് ജസ്റ്റിസ് നാരായണ കുറുപ്പ് ഉദ്‌ഘാടനം ചെയ്യും. ഡോ. എ വി രഘു, ഡോ. വി വി ശ്രീകുട്ടൻ, ഡോ. ശ്യാം വിശ്വനാഥ്, സിദ്ദി നാലകത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..