18 April Thursday

യെച്ചൂരിക്കെതിരെ കള്ളക്കേസ്‌; സിപിഐ എം പ്രതിഷേധം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020

 

തൃശൂർ
ഡൽഹിയിലെ വർഗീയ കലാപത്തിന്റെ ഗൂഢാലോചനക്കേസിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള പ്രമുഖരെ കള്ളക്കേസിൽ കുടുക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സിപിഐ എം നേതൃത്വത്തിൽ ചൊവ്വാഴ്‌ച   പ്രതിഷേധം സംഘടിപ്പിക്കും. വൈകിട്ട്- അഞ്ച്‌ മുതൽ 5.30 വരെയാണ് ജില്ലയിലെ 16 കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തും-. സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള മൗലികാവകാശത്തെ പോലും നിഷേധിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി ഭരണഘടന ഉറപ്പ്- നൽകുന്ന മൗലികാവകാശ ലംഘനമാണ്. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡി സർക്കാരിന്റെ അമിതാധികാര പ്രവണതയുടെയും ജനാധിപത്യവിരുദ്ധതയുടെയും ഭാഗമാണിത്-. ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപരമായി സമരം ചെയ്യുന്നവർക്കെതിരെ കേസെടുക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ വിപുലമായ ജനകീയ പ്രതിരോധം ഉയരേണ്ടതുണ്ട്-. സിപിഐ എം സ്വീകരിക്കുന്ന വീട്ടുവീഴ്‌ച്ചയില്ലാത്ത മതനിരപേക്ഷ നിലപാടാണ് പാർടി ജനറൽ സെക്രട്ടറിയെ തന്നെ കേസിൽ കുരുക്കാൻ ശ്രമിക്കുന്നതിനുള്ള കാരണം. മതനിരപേക്ഷ നിലപാട്- ഉയർത്തിപ്പിടിച്ച ചരിത്രമാണ് സിപിഐ എമ്മിനുള്ളത്-. 
ചാവക്കാട്- ബസ്- സ്റ്റാൻഡ്‌- പരിസരത്ത്- സംഘടിപ്പിക്കുന്ന പ്രതിഷേധം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ ഉദ്-ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം എം വർഗീസ്- തൃശൂർ കോർപറേഷൻ പരിസരത്തും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ആർ ബാലൻ മുതുവറയിലും പി കെ ബിജു കുന്നംകുളം ടൗണിലും ഉദ്-ഘാടനം നടത്തും.
ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ മുരളി പെരുനെല്ലി എംഎൽഎ പാവറട്ടിയിലും കെ കെ രാമചന്ദ്രൻ പുതുക്കാടും കെ വി അബ്ദുൾഖാദർ എംഎൽഎ തൃപ്രയാറും സേവ്യർ ചിറ്റിലപ്പിള്ളി വടക്കാഞ്ചേരിയിലും പി കെ ഡേവിസ്- കൊടുങ്ങല്ലൂർ ടൗണിലും പി കെ ഷാജൻ ചേർപ്പ്- സെന്ററിലും ബാബു എം പാലിശേരി മണ്ണുത്തി സെന്ററിലും ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കെ വാസു ചേലക്കര സെന്ററിലും ആർ ബിന്ദു ഒല്ലൂരിലും മേരി തോമസ്- മാള ബസ്- സ്റ്റാൻഡ്‌- പരിസരത്തും കെ ആർ വിജയ ഇരിങ്ങാലക്കുട ബസ്- സ്റ്റാൻഡ്‌- പരിസരത്തും പി ബി അനൂപ്- ചാലക്കുടി ടൗണിലും ഉദ്-ഘാടനം ചെയ്യും. രാജ്യത്ത്- ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ബഹുജനങ്ങളും  പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കണമെന്നും കോവിഡ്- മാനദണ്ഡം പാലിക്കണമെന്നും  ജില്ലാ സെക്രട്ടറി എം എം വർഗീസ്- അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top