19 April Friday
സമ്പർക്കം വഴി 157 ‌

161 പേർക്ക്കൂടി, 140 പേർക്ക് രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020

 

 
തൃശൂർ 
ജില്ലയിൽ തിങ്കളാഴ്ച 161 പേർക്ക്കൂടി കോവിഡ്- സ്ഥിരീകരിച്ചു. 140 പേർ രോഗമുക്തരായി. സമ്പർക്കം വഴി 157 പേർക്കാണ് രോഗം. ഇതിൽ രണ്ടുപേരുടെ ഉറവിടമറിയില്ല. ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2109 ആയി. തൃശൂർ സ്വദേശികളായ 42 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്‌. ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ ഇപ്രകാരം: എലൈറ്റ് ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) രണ്ട്‌, കെഇപിഎ ക്ലസ്റ്റർ ഒന്ന്‌, വൈമാൾ ക്ലസ്റ്റർ ഒന്ന്‌, ക്രാഫ്റ്റ് ആശുപത്രി ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) ഒന്ന്‌, മറ്റ് സമ്പർക്ക കേസുകൾ 145, ആരോഗ്യ പ്രവർത്തകർ അഞ്ച്‌, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവന്ന രണ്ടുപേർക്കും വിദേശത്തുനിന്ന് വന്ന രണ്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതിൽ 60 വയസ്സിന് മുകളിൽ ഒമ്പത്‌ പുരുഷൻമാരും ഒമ്പത്‌ സ്ത്രീകളും പത്ത്‌ വയസ്സിന് താഴെ ഒമ്പത്‌ ആൺകുട്ടികളും എട്ട്‌ പെൺകുട്ടികളും ഉൾപ്പെടുന്നു.
ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6935 ആണ്. ഇതിൽ 4757 പേർ രോഗമുക്തരായി. 610 പേർ വീടുകളിൽ ചികിത്സയിലുണ്ട്. 9465 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 195 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top