26 April Friday

വി മുരളീധരന്റെ രാജിക്കായി ഡിവൈഎഫ്‌ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020
തൃശൂർ
സ്വർണ കള്ളക്കടത്ത് കേസിൽ മുരളീധരന്റെ പങ്ക് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര മന്ത്രി സ്ഥാനം രാജിവക്കണം. കേസ് അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങൾക്കെതിരെ ബ്ലോക്ക് കേന്ദ്രങ്ങളിൽ മുരളീധരന്റെ കോലം കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. 
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വി രാജേഷ് ചാലക്കുടിയിൽ, കെ കെ മുബാറക്ക് ചാവക്കാട്,  അഡ്വ.എൻ വി വൈശാഖൻ കൊടകര,  ജില്ലാ കമ്മിറ്റി അംഗങ്ങളായ ജാസിർ ഇക്ബാൽ കൊടുങ്ങല്ലൂർ, പി ആർ രതീഷ് മാള,   കെ എസ് സെന്തിൽകുമാർ തൃശൂർ, കെ ആർ രജിൽ പുഴക്കൽ, ആഷിക് വലിയകത്ത് മണലൂർ,  എൻ ജി ഗിരിലാൽ ചേലക്കര, സി ആർ കാർത്തിക വടക്കാഞ്ചേരി,  കെ ആർ ഗിരീഷ് ചെറുതുരുത്തി, പി എസ് ഷജിത്ത് നാട്ടിക എന്നിവർ ഉദ്ഘാടനം ചെയ്തു.
ചാലക്കുടിയിൽ ബ്ലോക്ക് സെക്രട്ടറി ജിൽ ആന്റണി, പ്രസിഡന്റ് പി സി നിഖിൽ എന്നിവർ സംസാരിച്ചു. 
ഒല്ലൂർ ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ ഒല്ലൂർ സെന്ററിൽ കോലം കത്തിച്ചു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌  ഇ എൻ അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ സെക്രട്ടറി റിക്‌സൻ പ്രിൻസ്‌ സംസാരിച്ചു.
വടക്കാഞ്ചേരിയിൽ മേഖലാ സെക്രട്ടറി ജിതിൻ ജോസ് അധ്യക്ഷനായി.ചാവക്കാട് കെ എൽ മഹേഷ്‌ അധ്യക്ഷനായി. തൃശൂരിൽ ബ്ലോക്ക് പ്രസിഡന്റ് ആൻസൻ സി ജോയ് അദ്ധ്യക്ഷനായി.പുഴയ്ക്കൽ ബ്ലോക്ക്‌ വൈസ് 
പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top