24 April Wednesday

ഡിവൈഎഫ്‌ഐ ഫ്രീഡം സ്‌ട്രീറ്റ്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

 തൃശൂർ

 ‘എന്റെ ഇന്ത്യ, എവിടെ  ജോലി, എവിടെ ജനാധിപത്യം; മതനിരപേക്ഷതയുടെ കാവലാളാവുക’ എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി  നേതൃത്വത്തിൽ തൃശൂരിൽ ഫ്രീഡം സ്‌ട്രീറ്റ്‌ സംഘടിപ്പിക്കും. വൈകിട്ട്‌ നാലിന്‌ തേക്കിൻകാട്‌ മൈതാനത്ത്‌  സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ ഉദ്‌ഘാടനം ചെയ്യും.  ഡോ. സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌, കെ കെ രാമചന്ദ്രൻ എംഎൽഎ എന്നിവർ സംസാരിക്കും. ശക്തൻ സ്റ്റാൻഡ്‌, വടക്കേ ബസ്‌ സ്റ്റാൻഡ്‌ പരിസരത്തുനിന്ന്‌ പകൽ മൂന്നിന്‌ അരലക്ഷം യുവതീയുവാക്കൾ അണിനിരക്കുന്ന യുവജന റാലി ആരംഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top