29 March Friday

കടലിൽ തകരാറിലായ ബോട്ടും വള്ളവും 
ഫിഷറീസ് ഉദ്യോഗസ്ഥർ കരക്കെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

കടലിൽ അപകടത്തിൽപ്പെട്ട വള്ളത്തെ ഫിഷറീസ് റെസ്ക്യൂ ബോട്ട് രക്ഷിക്കുന്നു

കൊടുങ്ങല്ലൂർ 
കടലിൽ മീൻപിടിക്കാൻ പോയി  എൻജിനിൽ വലചുറ്റിയതിനെത്തുടർന്ന്‌  തകരാറിലായ വള്ളവും   മുനമ്പത്ത് നിന്ന് മത്സ്യ ബന്ധനത്തിനുപോയി  എൻജിൻ തകരാറിലായി കടലിലൊഴുകിയ ഫിഷിങ് ബോട്ടും ഫിഷറീസ് ഉദ്യോഗസ്ഥർ കരക്കെത്തിച്ചു. ഞായറാഴ്ച പുലർച്ചെ 48 തൊഴിലാളികളുമായി പോയ   തത്വമസി എന്ന ഇൻ ബോർഡ് വള്ളത്തിന്റെ മോട്ടോർ ഫാനിൽ വലചുറ്റി അപകടത്തിൽപ്പെടുകയായിരുന്നു. സഹായാഭ്യർഥന ലഭിച്ചതിനെ തുടർന്ന് തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ ടി ടി ജയന്തിയുടെ നിർദേശപ്രകാരം ഫിഷറീസ് റെസ്ക്യൂ ബോട്ട്  തൊഴിലാളികളെയും വള്ളത്തെയും കരയിലെത്തിച്ചു.മുനമ്പത്ത് നിന്നും 16 തൊഴിലാളികളുമായി  മത്സ്യബന്ധനത്തിന് പുറപ്പെട്ട സാധ്വി എന്ന   ബോട്ട് അഴിമുഖത്തിന് മൂന്നു നോട്ടിക്കൽ അകലെ എൻജിൻ തകരാറിലായി. തുടർന്ന് ബോട്ടിനെയും തൊഴിലാളികളെയും  റെസ്ക്യുബോട്ട് കരയിലെത്തിച്ചു.  മറൈൻ എ എസ്ഐ  ഷിജു, സീ ഗാർഡുമാരായ ഷിഹാബ്, അൻസാർ, പ്രസാദ്, ഫസൽ  സ്രാങ്ക് ജോയ്, ഡ്രൈവർ റോക്കി എന്നിവർ രണ്ട് രക്ഷാപ്രവർത്തനത്തനങ്ങൾക്ക് നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top