19 April Friday

കേരള ലക്ഷ്‌മി മിൽ തുറക്കുക: കമ്പനിപ്പടിക്കൽ പട്ടിണി സമരം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020

തൃശൂർ

കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ച, കേരളത്തിലെ എൻടിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന അഞ്ച്‌ ടെക്സ്റ്റൈൽ മില്ലുകൾ ഉടൻ തുറന്നുപ്രവർത്തിക്കണെമെന്നാവശ്യപ്പെട്ട് ബുധനാഴ്‌ച മില്ലുകളുടെ പടിക്കൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ റിലേ സത്യഗ്രഹം ആരംഭിക്കും. ഇതിന്‌‌ മുന്നോടിയായി കേരള ലക്ഷ്‌മി മില്ലിന്റെ പടിക്കൽ പട്ടിണി സമരം നടത്തി. സിഐടിയു കേന്ദ്ര വർക്കിങ്‌ കമ്മിറ്റിയംഗം പി കെ ഷാജൻ ഉദ്‌ഘാടനം ചെയ്‌തു. പി എ മാധവൻ(ഐഎൻടിയുസി) അധ്യക്ഷനായി. ബിഎംഎസ്‌ ജില്ലാ പ്രസിഡന്റ്‌ എ സി കൃഷ്‌ണൻ, അജി ഫ്രാൻസിസ്, എ മനോമോഹനൻ‌‌(എച്ച്‌എംഎസ്‌), എം ആർ രാജൻ, കെ ബാബു, പി വി രാധാകൃഷ്‌ണൻ(സിഐടിയു), ഒ എസ്‌ രാജൻ, പി വി പ്രേംജിത്ത്‌(ഐഎൻടിയുസി), പി ആനന്ദൻ (ബിഎംഎസ്‌) എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top