20 April Saturday

പ്ലാസ്റ്റിക് പരിശോധന കർശനമാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023
കുന്നംകുളം
നഗരസഭാ പ്രദേശത്തെ പ്ലാസ്റ്റിക് ക്യാരി ബാഗ്‌ ഉൾപ്പെടെയുള്ളവയുടെ നിരോധനം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. 10 കിലോയോളം നിരോധിത പ്ലാസ്റ്റിക്, പേപ്പർ പ്ലേറ്റ്, പേപ്പർ ഗ്ലാസ്‌, പേപ്പർ വാഴയില എന്നീ സാധന സാമഗ്രികളാണ്‌ പിടിച്ചെടുത്തത്‌. ഹെൽത്ത് ഇൻസ്പെക്ടർ പി എ വിനോദിന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്ക്വാഡിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സ്മിത പരമേശ്വരൻ, സജീഷ് എന്നിവരുമുണ്ടായിരുന്നു. നിരോധിത പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ ഭക്ഷണശാലകളിലും വിവാഹ  സൽക്കാരങ്ങളിലും ഉപയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും നിരോധിത വസ്തുക്കൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചവർക്കെതിരെ പിഴശിക്ഷ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top