26 April Friday

കർഷക പ്രതിഷേധം ഇരമ്പി

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

കർഷക സംഘം നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ നടത്തിയ ഉപരോധം ജില്ലാ സെക്രട്ടറി പി കെ ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
കർഷകസംഘം നേതൃത്വത്തിൽ കർഷകർ കേന്ദ്ര സർക്കാർ ഓഫീസുകൾ ഉപരോധിച്ചു. ലഖിംപൂർ ഖേരിയിൽ കർഷക സമരത്തിൽ പങ്കെടുത്ത അഞ്ച്‌ കർഷകരെ കാറുകയറ്റിയും വെടിവച്ചും കൊന്നതിൽ പ്രതിഷേധിച്ചും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്ര രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടും ഓൾ ഇന്ത്യ കിസാൻ സഭ ട്രഷറർ പി കൃഷ്ണപ്രസാദിനെ ഡൽഹി പൊലീസ് മർദിച്ചതിലും പ്രതിഷേധിച്ചായിരുന്നു ഉപരോധം. 
ജില്ലയിൽ 16 ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ നടന്ന ഉപരോധ സമരത്തിൽ ആയിരക്കണക്കിന് കർഷകർ പങ്കാളിയായി അറസ്റ്റ് വരിച്ചു.കർഷക സംഘം ജില്ലാ സെക്രട്ടറി പി കെ ഡേവിസ് വടക്കാഞ്ചേരിയിലും ജില്ലാ ട്രഷറർ എ എസ് കുട്ടി കുന്നംകുളത്തും  സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ വി സജു തൃശൂർ ഏജീസ്‌ ഓഫീസിന്‌ മുന്നിലും പി ആർ വർഗീസ് ചേർപ്പിലും എം എം അവറാച്ചൻ മണ്ണുത്തിയിലും  കെ എച്ച് കയ്യുമ്മു മണലൂരിലും  ഉദ്‌ഘാടനം ചെയ്‌തു. ടി എ രാമകൃഷ്ണൻ ചാലക്കുടിയിലും സെബിജോസഫ് മാളയിലും അമ്പാടി വേണു കൊടുങ്ങല്ലൂരിലും ടി കെ സുലേഖ ഒല്ലൂരിലും എം എ ഹാരീസ് ബാബു നാട്ടികയിലും പി എ ബാബു ചേലക്കരയിലും ടി ജി ശങ്കരനാരായണൻ ഇരിങ്ങാലക്കുടയിലും എം എൻ സത്യൻ ചാവക്കാട്ടും വി വി ഗംഗാധരൻ പുഴയ്ക്കലിലും എം ആർ രഞ്ജിത്ത് കൊടകരയിലും ഉദ്‌ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top