29 March Friday

സിഐടിയു പ്രതിഷേധ സായാഹ്നം

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

തൃശൂർ അഞ്ചുവിളക്കിനു സമീപം സിഐടിയു പ്രതിഷേധ സായാഹ്നം കേന്ദ്ര വർക്കിങ്ങ്‌ കമ്മിറ്റി അംഗം പി കെ ഷാജൻ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
രാജ്യത്ത്‌ ശക്തിയാർജിക്കുന്ന കർഷക പ്രക്ഷോഭത്തിന്‌ പിന്തുണ പ്രഖ്യാപിച്ചും കർഷക സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും സിഐടിയു നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. 
കർഷകരെ ദ്രോഹിക്കുന്ന മൂന്ന്‌ കർഷക കരിനിയമം പിൻവലിക്കുക, നാല്‌ ലേബർ കോഡ്‌ പുനഃപരിശോധിക്കുക, പൊതു മേഖലാ സ്വകാര്യവൽക്കരണവും  ആസ്തിവിൽപ്പനയും ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർത്തിയാണ്‌ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചത്‌. 
നൂറുകണക്കിന്‌ തൊഴിലാളികൾ പ്രതിഷേധ സായാഹ്നത്തിൽ പങ്കാളികളായി. തൃശൂർ അഞ്ചുവിളക്കിന്‌ സമീപം നടന്ന പ്രതിഷേധ സായാഹ്നം സിഐടിയു കേന്ദ്ര വർക്കിങ്‌ കമ്മിറ്റിയംഗം പി കെ ഷാജൻ ഉദ്‌ഘാടനം ചെയ്‌തു.  
ഏരിയ പ്രസിഡന്റ്‌ എം ആർ രാജൻ അധ്യക്ഷനായി.  സംസ്ഥാന കമ്മിറ്റിയംഗം കെ വി ഹരിദാസ് അയ്യന്തോൾ കർഷക നഗറിലും  എം കെ ബാലകൃഷ്‌ണൻ കൂർക്കഞ്ചേരി സെന്ററിലും  കെ എഫ് ഡേവിസ് പാവറട്ടി സെന്ററിലും  എം എൻ മുരളീധരൻ ചേലക്കരയിലും  പി കെ പുഷ്പാകരൻ മുളങ്കുന്നത്തുകാവിലും കെ പി പോൾ  തലോരിലും  എം എസ്‌ പ്രേമലത കുന്നംകുളത്തും എ എസ് സിദ്ധാർഥൻ പെരിഞ്ഞനം  സെന്ററിലും ശശികല ശ്രീവത്സൻ വലപ്പാട് സെന്ററിലും  പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top