19 April Friday
മുഴുവൻ പേർക്കും സമ്പർക്കത്തിലൂടെ

1010 പേർക്ക്: ഭീതിവിതച്ച്‌ നാലക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 14, 2020

 തൃശൂർ  

ജില്ലയിൽ 1010 പേർക്കുകൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രണ്ടാം തവണയാണ്‌ രോഗികളുടെ എണ്ണം 1000 കടക്കുന്നത്‌. കഴിഞ്ഞ പത്തിന്‌ 1208 പേർക്ക്‌ രോഗം ബാധിച്ചതാണ്‌ ജില്ലയിലെ ഏറ്റവും ഉയർന്ന നിരക്ക്‌. ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കംവഴിയാണ്. ഇതിൽ 10 പേരുടെ ഉറവിടം അറിയില്ല. 650 പേർ രോഗമുക്തരായി. രോഗബാധിതരായി 9269 പേർ വിവിധ ആശുപത്രികളിലും വീടുകളിലും ചികിത്സയിലുണ്ട്. തൃശൂർ സ്വദേശികളായ 143 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുമുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23,785 ആണ്. 14,341പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് വിട്ടയച്ചത്.
സമ്പർക്ക ക്ലസ്റ്ററുകൾ: ദിവ്യഹൃദയാശ്രമം പുത്തൂർ ക്ലസ്റ്റർ 22, ദയ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) ഒന്ന്‌, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) ഒന്ന്‌, മറ്റ് സമ്പർക്ക കേസുകൾ 973. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 5789 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 550 പേരെ പുതിയതായി ചികിത്സയിൽ പ്രവേശിപ്പിച്ചതിൽ 284 പേർ ആശുപത്രിയിലും 266 പേർ വീടുകളിലുമാണ്. 2776 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3511 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 1.98 ലക്ഷം സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top