മാള
സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവവും ഗണിത ലാബ് ഉദ്‌ഘാടനവും വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് ചാലിശേരി അധ്യക്ഷനായി. ടോം വർഗീസ്, കെ കെ ആൻ റോസ്, ഷജിൻ ഷെമീറിനും എംഎൽഎ ട്രോഫി നൽകി. ഫുൾ എ പ്ലസ് നേടിയവർക്കും സമ്മാനം നൽകി. ഇരിങ്ങാലക്കുട രൂപത വികാരി ജോയ് പാലിയേക്കര, രൂപത കോർപറേറ്റ് മാനേജർ ഫാ. ജോജോ ആന്റണി നെടുംപറമ്പിൽ, സാബുപോൾ, ലിന്റീഷ് ആന്റോ, വി എ ലില്ലി, പ്രധാനാധ്യാപിക കെ പി റീന, ജയിംസ് ജോൺ, മാസ്റ്റർ അഖിൽ സ്റ്റനിസ്ലാവോസ്, പ്രിൻസിപ്പൽ കെ എ വർഗീസ്,ജോൺസി ജോൺ പാറക്ക എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..