27 April Saturday

ആളിക്കത്തി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

ഏജീസ്‌ ഓഫീസിനുമുന്നിൽ പികെഎസ്‌ നടത്തിയ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

 

തൃശൂർ
പാചക വാതക വില വർധിപ്പിച്ച്‌ ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ കെഎസ്‌കെടിയു വനിതാ സബ്‌കമ്മിറ്റി നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌ മാർച്ച്‌ നടത്തി. 
ജില്ലയിൽ 16 ഏരിയ കേന്ദ്രങ്ങളിലാണ്‌ പ്രതിഷേധ മാർച്ച്‌. ഓഫീസുകൾക്ക്‌ മുന്നിൽ റോഡിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. നൂറുകണക്കിന്‌ വനിതകൾ പ്രതിഷേധത്തിൽ പങ്കാളികളായി. തുടർച്ചയായി പാചക വാതകത്തിന്റെ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിനുള്ള താക്കീതായി പ്രതിഷേധം മാറി. 
കാഞ്ഞാണി പോസ്‌റ്റോഫീസിനു മുന്നിലെ പ്രതിഷേധം കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് എൻ ആർ ബാലൻ ഉദ്ഘാടനംചെയ്തു. തൃശൂർ ഏജീസ് ഓഫീസിന് മുന്നിൽ ജില്ലാ സെക്രട്ടറി ടി കെ വാസുവും കുന്നംകുളം ബിഎസ്‌എൻഎൽ ഓഫീസിനു മുന്നിൽ ജില്ലാ പ്രസിഡന്റ് എം കെ പ്രഭാകരനും ചാലക്കുടി പോസ്‌റ്റോഫീസിനു മുന്നിൽ കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം ലളിത ബാലനും ഉദ്‌ഘാടനം ചെയ്‌തു.
 പെരിങ്ങോട്ടുകര പോസ്‌റ്റോഫീസിന് മുന്നിൽ വനിതാ സബ് കമ്മിറ്റി ജില്ലാ കൺവീനർ ബിന്ദു പുരുഷോത്തമനും മാള പോസ്‌റ്റോഫീസിന് മുന്നിൽ വനിതാ സബ് കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗം മല്ലിക ചാത്തുക്കുട്ടിയും ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വർഗീസ് കണ്ടംകുളത്തി വടക്കാഞ്ചേരി പോസ്‌റ്റോഫീസിന് മുന്നിലും കെ കെ ശ്രീനിവാസൻ ഇരിങ്ങാലക്കുട പോസ്‌റ്റോഫീസിന് മുന്നിലും പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്‌തു. 
പികെഎസ് സംസ്ഥാന കമ്മിറ്റി അംഗം പി കെ ശിവരാമൻ പുതുക്കാട് പോസ്‌റ്റോഫീസിന് മുന്നിലും ജില്ലാ ജോ. സെക്രട്ടറിമാരായ കെ എ വിശ്വംഭരൻ കൊടുങ്ങല്ലൂർ പോസ്‌റ്റോഫീസിനു മുന്നിലും പി മോഹൻദാസ് മണ്ണുത്തി പോസ്‌റ്റോഫീസിനു മുന്നിലും കെ ജെ ഡിക്സൻ തളിക്കുളം പോസ്‌റ്റോഫീസിന് മുന്നിലും ജില്ലാ വൈസ് പ്രസിഡന്റ് കെ എം അഷറഫ് കുട്ടനെല്ലൂർ പോസ്‌റ്റോഫീസിന് മുന്നിലും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി എസ് വിനയൻ ചെറുതുരുത്തി പോസ്‌റ്റോഫീസിന് മുന്നിലും എ എച്ച് അക്ബർ ചാവക്കാട് പോസ്‌റ്റോഫീസിന് മുന്നിലും ജില്ലാ കമ്മിറ്റിയംഗം കെ കൃഷ്ണകുമാർ മുണ്ടൂർ പോസ്‌റ്റോഫീസിന് മുന്നിലും പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. 
തൃശൂർ
പാചക വാതക വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്  പികെഎസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ്‌ ഓഫീസിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു.  സിപിഐ എം ജില്ലാ സെക്രട്ടറി  എം എം വർഗീസ് ഉദ്ഘാടനം ചെയ്തു. പികെഎസ്‌ ജില്ലാ പ്രസിഡന്റ്‌  ഡോ.എം കെ സുദർശൻ അധ്യക്ഷനായി.  
ജില്ലാ സെക്രട്ടറി കെ വി രാജേഷ്, പി കെ ശിവരാമൻ, കെ എ വിശ്വംഭരൻ, യു ആർ പ്രദീപ്, അഡ്വ. കെ വി ബാബു, അഡ്വ. പി കെ ബിന്ദു, സി ഗോകുൽദാസ്, എ എ ബിജു, പി എ ലെജുക്കുട്ടൻ  എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top