26 April Friday
തൃശൂരിൽ ഓൺലൈൻ പരീക്ഷാ കേന്ദ്രം

പിഎസ്‌സി പരീക്ഷ എഴുതാൻ 
ഇനി നെട്ടോട്ടം വേണ്ട

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

ഉദ്‌ഘാടനം ചെയ്‌ത ശേഷം പിഎസ്‌സി ഓൺലൈൻ പരീക്ഷാ കേന്ദ്രം 
ചെയർമാൻ അഡ്വ. എം കെ സക്കീർ കാണുന്നു

തൃശൂർ
ജില്ലയിലെ ഉദ്യോഗാർഥികൾക്ക് മറ്റ് ജില്ലകളെ ആശ്രയിക്കാതെ ഇനി ഓൺലൈൻ പരീക്ഷ എഴുതാം. കേരള പബ്ലിക് സർവീസ് കമീഷൻ ഓൺലൈൻ പരീക്ഷ എഴുതാനുള്ള  സൗകര്യം തൃശൂരിലും ഒരുക്കി. ജില്ലാ പിഎസ്‌സി  ഓഫീസ് കെട്ടിടത്തിൽ സ്ഥാപിച്ച പരീക്ഷാ കേന്ദ്രം പിഎസ്‌സി ചെയർമാൻ അഡ്വ. എം കെ സക്കീർ ഉദ്‌ഘാടനം ചെയ്‌തു. 
സംസ്ഥാന പട്ടികജാതി–-വർഗ വികസന കോർപറേഷൻ ചെയർമാൻ യു ആർ പ്രദീപ് അധ്യക്ഷനായി.  പിഎസ്‌സി അംഗങ്ങളായ സി സുരേശൻ, ടി ആർ അനിൽകുമാർ, ഡോ. മിനി സക്കറിയ, സംസ്ഥാന പട്ടികജാതി–-വർഗ വികസന കോർപറേഷൻ എംഡി ഡോ. എം എ നാസർ, പിഎസ്‌സി സെക്രട്ടറി  സാജു ജോർജ്, ജില്ലാ ഓഫീസർ എം സതീഷ് എന്നിവർ സംസാരിച്ചു.
എല്ലാ ജില്ലകളിലും സ്വന്തം ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ തുടങ്ങാനുള്ള പിഎസ്‌സിയുടെ കർമ പരിപാടിയുടെ ഭാഗമായാണ് പുതിയ ഓൺലൈൻ പരീക്ഷാകേന്ദ്രം. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ഇതിനകം ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. ആറാമത്തെ കേന്ദ്രമാണ് തൃശൂരിൽ സ്ഥാപിച്ചത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top