25 April Thursday
സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന്‌ മാറ്റാംപുറത്ത്‌

165 കുടുംബങ്ങൾ 
ഇനി ഒറ്റ വീടുകളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022
തൃശൂർ
ഒരു ഭിത്തിക്ക് അപ്പുറവും ഇപ്പുറവുമായി ലക്ഷംവീടുകളിൽ കഴിഞ്ഞ കുടുംബങ്ങൾ ഒറ്റവീടുകളിലേക്ക്‌. കാലപ്പഴക്കവും അസൗകര്യവും കൊണ്ട് ദുരിതത്തിലായ കുടുംബങ്ങൾക്ക്‌ ഒറ്റവീട് പദ്ധതി ആശ്വാസമേകും. സംസ്ഥാനത്ത് അഞ്ച് ജില്ലകളിലായി 165 കുടുംബങ്ങളുടെ സ്വപ്‌നമാണ്‌ യാഥാർഥ്യമാകുന്നത്‌. 
ലക്ഷംവീട് പദ്ധതിയുടെ  50–ാം  വാർഷികദിനമായ 14ന് എം എൻ ഭവന നിർമാണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ തൃശൂരിൽ നിർവഹിക്കും. ഒല്ലൂരിലെ മാടക്കത്തറ മാറ്റാംപുറം ലക്ഷംവീട് കോളനിയിൽ പദ്ധതിക്ക് തുടക്കംകുറിക്കും. പദ്ധതി പ്രകാരം തൃശൂർ ജില്ലയിൽ 99 ഒറ്റവീടുകളാണ് പുനർനിർമിക്കുന്നത്. കാസർകോട്-16, കണ്ണൂർ- 26, മലപ്പുറം-10, പത്തനംതിട്ട-14 ഒറ്റവീടുകളാണ് നിർമിക്കുന്നത്. 
തൃശൂരിൽ കയ്‌പമംഗലം മണ്ഡലത്തിലെ എടവിലങ്ങ് പഞ്ചായത്തിലെ 19 ലക്ഷംവീടുകൾ, ഒല്ലൂരിലെ മരത്താക്കര 39, പൊന്നൂക്കര 11, മാടക്കത്തറ മാറ്റാംപുറം ലക്ഷംവീട് കോളനിയിലെ 30 വീടുകളുമാണ് ഒറ്റവീടുകളാക്കി പുതുക്കിപ്പണിയുന്നത്. സംസ്ഥാന ഭവന നിർമാണ ബോർഡ് സ്‌പെഷ്യൽ ബംബർ ലോട്ടറി നടത്തി സമാഹരിച്ച 6,16,63,260 കോടി രൂപ വിനിയോഗിച്ചാണ് ഇരട്ടവീടുകൾ ഒറ്റവീടാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ഗുണഭോക്താക്കൾക്ക് നാല് ഗഡുക്കളായി 4 ലക്ഷം രൂപ വീതം നൽകും. 
 മാറ്റാംപുറത്ത്‌ രാവിലെ 10ന്‌  നടക്കുന്ന ചടങ്ങിൽ റവന്യൂമന്ത്രി കെ രാജൻ അധ്യക്ഷനാകും. പട്ടികജാതി, പട്ടികവർഗ പിന്നോക്കക്ഷേമമന്ത്രി കെ രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, ടി എൻ പ്രതാപൻ എംപി എന്നിവർ മുഖ്യാതിഥികളാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top