24 April Wednesday

ചാലക്കുടി ഐടിഐയില്‍ 
മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022
ചാലക്കുടി
ഗവ. ഐടിഐയിൽ നടന്ന തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാർഥികൾ വിജയിച്ചു.   43–--ാമത്തെ വർഷമാണ് എസ്എഫ്‌ഐ മികച്ച വിജയം കൈവരിക്കുന്നത്.  കെ കെ അമൽ(ചെയർമാൻ), പി എം മഹി(ജനറൽ സെക്രട്ടറി), ഷാഫിർ റഫീഖ്(കൗൺസിലർ), സർഫെറാസ്(ജനറൽ ക്യാപ്റ്റൻ), കെ അരുൺ(മാഗസിൻ എഡിറ്റർ), കെ എസ് ഉണ്ണിമായ(കൾച്ചറൽ അഫയേഴ്‌സ് സെക്രട്ടറി) എന്നിവരാണ് വലിയ ഭൂരിപക്ഷത്തോടെ മികച്ച വിജയംനേടിയത്. തുടർന്ന് വിദ്യാർത്ഥികൾ ടൗൺചുറ്റി ആഹ്ലാദപ്രകടനം നടത്തി. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം നിധിൻ പുല്ലൻ, ജില്ലാ സെക്രട്ടറി ഹസൻ മുബാറക് എന്നിവർ നേതൃത്വം നല്കി. വനിത ഐടിഐ യിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ പാനൽ എതിരില്ലാതെ വിജയിച്ചിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top