തൃശൂർ
കോവിഡ് പ്രതിസന്ധിയിലും തളരില്ലെന്ന ആത്മവിശ്വാസത്തിന്റെ കരുത്തിൽ രുചിമേള ഒരുക്കുകയാണ് കുടുംബശ്രീ. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ടിൻടെക്സ് 2022 - വ്യവസായ കൈത്തറി പ്രദർശന മേളയിലാണ് കുടുംബശ്രീ ഫുഡ് കോർട്ട് ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീയുടെ അഞ്ച് സ്റ്റാളുകളാണ് മേളയിലുള്ളത്.
തൃശൂർ ജില്ലയിലെ കല്യാണി കഫേ യൂണിറ്റ് ഒരുക്കുന്ന വിവിധതരം കപ്പ വിഭവങ്ങൾ, മലപ്പുറം ജില്ലയിലെ ട്രാൻസ്ജെൻഡർ ഗ്രൂപ്പായ പുനർജന്മം ഒരുക്കുന്ന വിവിധ തരം ജ്യൂസുകൾ, മലബാർ സ്നാക്ക്സ്, ആലപ്പുഴ ജില്ലയിലെ രുചി കഫെ ഒരുക്കുന്ന വിവിധ തരം പായസങ്ങൾ, പുത്തൂർ പഞ്ചായത്തിലെ കാര്യാട്ട് കഫെ യൂണിറ്റിന്റെ വിവിധ തരം പുട്ടുകൾ, ആളൂർ പഞ്ചായത്തിലെ എംപയർ കഫെ യൂണിറ്റ് ഒരുക്കുന്ന വിവിധ തരം ദോശകൾ എന്നിവ മേളയിൽ ലഭ്യമാണ്. ഭക്ഷ്യമേളയുടെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് നിർവഹിച്ചു. ജില്ലാമിഷൻ കോ–--ഓർഡിനേറ്റർ കെ വി ജ്യോതിഷ്‌കുമാർ അധ്യക്ഷനായി. രാവിലെ 11 മുതൽ വൈകിട്ട് 8.30 വരെയാണ് ഫുഡ് കോർട്ട് പ്രവർത്തിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..