28 March Thursday

മത്സ്യമേഖലയിൽ വൻ മുന്നേറ്റം : മന്ത്രി സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022
കൊടുങ്ങല്ലൂർ
പ്രതിശീർഷ വരുമാനത്തിൽ ആദിവാസികൾക്ക് തുല്യമായിരുന്ന മത്സ്യത്തൊഴിലാളികൾക്കായി 11500 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കിയതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ ഏരിയ കമ്മറ്റി  ‘തീരദേശ സംരക്ഷണവും മത്സ്യമേഖലയും’ എന്ന വിഷയത്തിൽ എറിയാട് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  സുരക്ഷ ഉറപ്പാക്കാൻ യാനങ്ങളുടെയും തൊഴിലാളികളുടെയും രജിസ്‌ട്രേഷൻ സർക്കാർ ഉറപ്പ് വരുത്തും. ജീവൻ രക്ഷാ ഉപകരണങ്ങൾ നൽകിവരുന്നു. ഇടനിലക്കാരുടെ  ചൂഷണത്തിൽനിന്ന് തൊഴിലാളികളെ രക്ഷിക്കാൻ  നിയമം കൊണ്ടുവന്നു. പുനർഗേഹം പദ്ധതിയിലൂടെ വീടുകൾ നൽകി. മരിച്ച മത്സ്യ ത്തൊഴിലാളികളുടെ കുടുംബത്തിന് ഇൻഷുറൻസ് കുടിശ്ശിക നൽകാൻ നടപടിയെടുത്തു. മത്സ്യമേഖല മാറ്റങ്ങൾക്ക് വിധേയമായി മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഡേവിസ് അധ്യക്ഷനായി. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കൂട്ടായി ബഷീർ മുഖ്യപ്രഭാഷണം നടത്തി.
 സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ ചന്ദ്രശേഖരൻ സ്വാഗതവും ഏരിയ സെക്രട്ടറി കെ കെ അബീദലി നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം കെ വി രാജേഷ്, കെ ആർ ജൈത്രൻ, ടി കെ രമേഷ് ബാബു, കെ പി രാജൻ, എം കെ മുഹമ്മദ് , ഷീലരാജ് കമൽ എന്നിവർ പങ്കെടുത്തു. സിപിഐ വിട്ട് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച റസോജ ഹരിദാസ്, എം എ അനിൽകുമാർ എന്നിവർക്ക് സ്വീകരണവും നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top