ചാലക്കുടി
കൊരട്ടി ജങ്‌ഷനിൽ ഡൽഹി കർഷക സമര ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം എ എസ് കുട്ടി ഉദ്‌ഘാടനം ചെയ്തു. കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം ടി വി രാമകഷ്ണൻ അധ്യക്ഷനായി. കർഷകസമരത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്ന കർഷകസംഘം ഏരിയ പ്രസിഡന്റ് അഡ്വ. കെ എ ജോജിക്ക് യാത്രയയപ്പ്
നൽകി.
സിപിഐ എം ഏരിയ സെക്രട്ടറി ടി എ ജോണി, ടിയുസിഐ സംസ്ഥാന സെക്രട്ടറി എം കെ തങ്കപ്പൻ, കർഷകസംഘം ഏരിയ സെക്രട്ടറി ടി പി ജോണി, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു, കൊരട്ടി സഹ.ബാങ്ക് പ്രസിഡന്റ് കെ പി തോമസ്, കിസാൻ ജനതാ ഏരിയ പ്രസിഡന്റ് ഡേവിസ് മാത്യു, സിപിഐ എം ലോക്കൽ സെക്രട്ടറി എം ജെ ബെന്നി എന്നിവർ സംസാരിച്ചു. കർഷകസംഘം കൊരട്ടി ഈസ്റ്റ് മേഖലാ സെക്രട്ടറി ബാബു ജോസഫ് സ്വാഗതവും ജനതാദൾ മണ്ഡലം പ്രസിഡന്റ് ജോർജ് ഐനിക്കൽ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..