23 April Tuesday

ഇളവനുവദിച്ചിട്ടും ജനം ഇറങ്ങിയില്ല

വെബ് ഡെസ്‌ക്‌Updated: Monday Sep 13, 2021
തൃശൂർ
കോവിഡ്‌ വ്യാപന ഭീഷണി അയവുവന്ന സാഹചര്യത്തിൽ ഞായറാഴ്‌ച സർക്കാർ അടച്ചുപൂട്ടൽ മാനദണ്ഡത്തിൽ ഇളവനുവദിച്ചിട്ടും ജനം പുറത്തിറങ്ങിയില്ല. 
പൊതുവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ കുറവായിരുന്നു. നീറ്റ്‌ പരീക്ഷക്ക്‌ വിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളും എത്തിയതോടെ പരീക്ഷാ കേന്ദ്രങ്ങളുടെ സമീപത്ത്‌ ചെറിയതോതിൽ തിരക്കനുഭവപ്പെട്ടു. പൊതുവേ ജനങ്ങൾ വീട്ടിൽത്തന്നെ കഴിച്ചുകൂട്ടി. രാവിലെ പെയ്‌ത കനത്ത മഴയെത്തുടർന്ന്‌ വഴിയോരക്കച്ചവടക്കാരും നന്നേ കുറവായിരുന്നു. ബഹു ഭൂരിപക്ഷം കടകളും അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ നാമമാത്രമായാണ്‌ സർവീസ്‌ നടത്തിയത്‌. ഗ്രാമ–- നഗര ഭേദമെന്യേ തെരുവോരങ്ങൾ വിജനമായിരുന്നു. റോഡുകളും ഒഴിഞ്ഞുകിടന്നു.  അടച്ചുപൂട്ടലിന്‌ ഇളവ്‌ അനുവദിച്ചതിനാൽ നാടാകെ വൻ തിരക്ക്‌ പ്രതീക്ഷിച്ചിരുന്നെങ്കിലും കടുത്ത ജാഗ്രതയിൽ ജനം പുറത്തിറങ്ങിയില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top