29 March Friday

ജില്ലയിൽ ഉയർന്നത്‌ 16,450 വീടുകൾ: എ സി മൊയ്തീൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 13, 2020

 

കൊടുങ്ങല്ലൂർ
ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ 16,450 വീടുകൾ പൂർത്തീകരിച്ചതായി  മന്ത്രി എ സി മൊയ്തീൻ. ഈ മാസം ആയിരത്തിലധികം വീടുകൾകൂടി പൂർത്തീകരിക്കും. 
പെരിഞ്ഞനം  പഞ്ചായത്തിൽ പ്രളയബാധിതരായ 14 കുടുംബങ്ങൾക്ക് ഒരു കോടി രൂപ ചെലവിൽ റോട്ടറി ക്ലബ്ബ്‌ നിർമിച്ചു നൽകിയ ‘പ്രളയപ്പുര'യുടെ താക്കോൽദാനം  ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.  
ലൈഫ് മിഷന്റെ പരിശോധനയ്ക്ക് ശേഷം സ്‌പെസിഫിക്കേഷന് വിധേയമായിട്ടാണ്‌ വീട് നിർമിച്ചു നൽകുക. അതിന്റെ ഗുണനിലവാരം ഉറപ്പു വരുത്തും. അല്ലാതെ സൗജന്യമായി വീടുനിർമിച്ചു നൽകാൻ തയ്യാറായി വരുന്ന സന്നദ്ധ സംഘടനകളുടെ  ജാതകം എഴുതാനോ പരിശോധിക്കാനോ നോക്കാറില്ല. പാവപ്പെട്ട ആളുകൾക്ക് വീട്  ലഭിക്കുകയെന്ന സദുദ്ദേശ്യപരമായ നിലപാടാണ് സർക്കാരിന്റേത്‌.   
14 ജില്ലകളിലും സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ 14 ഭവന സമുച്ചയങ്ങൾ നിർമിച്ചു നൽകുമെന്നും മന്ത്രി പറഞ്ഞു.
പ്രളയകാലത്തും മഹാമാരിയുടെ കാലത്തും റോട്ടറി ക്ലബ്ബ്‌ രാജ്യത്തിനും ജനങ്ങൾക്കും നിരവധി സംഭാവന നൽകി. പെരിഞ്ഞനം പഞ്ചായത്തും റോട്ടറി ക്ലബ്ബും ഇക്കാര്യത്തിൽ മാതൃകാ പ്രവർത്തനമാണ് കാഴ്ചവച്ചതെന്നും മന്ത്രി  പറഞ്ഞു. 
  കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങിൽ ഇ ടി ടൈസൺ എംഎൽഎ അധ്യക്ഷനായി. ഫ്‌ളാറ്റുകളുടെ താക്കോൽ  കലക്ടർ എസ് ഷാനവാസ് ഏറ്റുവാങ്ങി. 
റോട്ടറി ഡിസ്ട്രിക്ട് ഗവർണർ റൊട്ടേറിയൻ ജോസ് ചാക്കോ മുഖ്യാതിഥിയായി. 
മുൻ റോട്ടറി, ഡിസ്ട്രിക്ട് ഗവർണർ റൊട്ടേറിയൻ എ വി പതി, ആർഎംവിഎച്ച്എസ് സ്‌കൂൾ മാനേജർ ഫാത്തിമ മോഹൻ, മുഹമ്മദ് മതിലകത്തുവീട്ടിൽ എന്നിവരെ ആദരിച്ചു.  പെരിഞ്ഞനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ സച്ചിത്‌, മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലതരാജ് കുട്ടൻ, പെരിഞ്ഞനം പഞ്ചാ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top