29 March Friday

ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയ്‌ക്ക്‌ ഇന്നു തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

 തൃശൂർ

 പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന ഹയർസെക്കൻഡറി  തുല്യതാ പരീക്ഷ  ശനിയാഴ്‌ച.  17 കേന്ദ്രങ്ങളിലാണ്  പരീക്ഷ.  രാവിലെ 9.15ന് പരീക്ഷ ആരംഭിക്കും. പരീക്ഷ  20ന് സമാപിക്കും. 
 ജില്ലയിൽ ആകെ 1397 അപേക്ഷകരുണ്ട്. 684 പേർ ഒന്നാം വർഷം പരീക്ഷയും 713 പേർ രണ്ടാം വർഷം പരീക്ഷയും എഴുതും. ഒന്നാംവർഷ പഠിതാക്കളിൽ 538 പേർ ഹ്യുമാനിറ്റീസ് വിഷയത്തിലും 146 പേർ കൊമേഴ്‌സ് വിഷയത്തിലുമാണ് പരീക്ഷ എഴുതുന്നത്. രണ്ടാം വർഷം പഠിതാക്കളിൽ  557 ഹ്യുമാനിറ്റീസ്,156 കൊമേഴ്‌സ് പഠിതാക്കളും ഉൾപ്പെടുന്നു. തൃശൂർ ഗവ. മോഡൽ ഗേൾസ്‌ സ്‌കൂളിലാണ്‌ ഏറ്റവും കൂടുതൽ പേർ  എഴുതുന്നത്‌.   165 പേരാണ്   പരീക്ഷ എഴുതുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top