11 June Sunday
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി

പഞ്ചായത്തംഗത്തിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ എം മാർച്ച്

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022

പഞ്ചായത്തംഗത്തിന്റെ രാജിയാവശ്യപ്പെട്ട് സിപിഐ എം നടത്തിയ മാർച്ച് ജില്ലാ കമ്മിറ്റിയംഗം പി കെ ചന്ദ്രശേഖരൻ 
ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ
മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ ബിജെപി  പഞ്ചായത്തംഗം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം  നേതൃത്വത്തിൽ മതിലകം പഞ്ചായത്തോഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. സഞ്‌ജയ് ശാർക്കരയാണ് ആർഎസ്എസ് ക്രിമിനൽ സംഘങ്ങൾക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂരിലിട്ട് വധിക്കുമെന്ന്  ബിജെപി  റാലിയിൽ മുദ്രാവാക്യം മുഴക്കിയത്. സംസ്ഥാന മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാൾ പഞ്ചായത്തംഗമായി തുടരാൻ പാടില്ലെന്നും ഉടൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടും സിപിഐ എം മതിലകം, കൂളിമുട്ടം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. നൂറുകണക്കിന് പേർ പങ്കെടുത്ത മാർച്ച് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ഇ ജി സുരേന്ദ്രൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ കെ അബീദലി, ഏരിയ കമ്മിറ്റി അംഗം ഷീജ ബാബു, ലോക്കൽ സെക്രട്ടറിമാരായ പി എം ആൽഫ , പി എച്ച് അമീർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top