19 April Friday

കർഷക പ്രക്ഷോഭത്തിൽ ഐക്യ പ്രസ്ഥാനത്തിന്റെ മിന്നലാട്ടം: ബേബിജോൺ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021
തൃശൂർ
ഇടതുപക്ഷവിരുദ്ധ രാഷ്‌ട്രീയം പിന്തുടർന്നതാണ്‌ കോൺഗ്രസിന്റെ തകർച്ചയ്‌ക്ക്‌ ഇടയാക്കിയതെന്ന്‌ കർഷകസംഘം  സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ബേബിജോൺ. കർഷകസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ പി അരവിന്ദാക്ഷൻ അനുസ്‌മരണയോഗത്തിലും പ്രവർത്തക കൺവൻഷനിലും സംസാരിക്കുകയായിരുന്നു ബേബിജോൺ. 1984ൽ ലോക്‌സഭയിൽ 415 സീറ്റ്‌ നേടി അധികാരത്തിലെത്തിയ കോൺഗ്രസിന്‌‌  2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത്‌ 44 സീറ്റ്‌ മാത്രം‌. ബിജെപിയെ അധികാരത്തിലെത്തിച്ചത്‌ കോൺഗ്രസിന്റെ ഇടതുപക്ഷവിരുദ്ധ നിലപാടാണ്‌. സാർവത്രിക ഐക്യ പ്രസ്ഥാനത്തിന്റെ മിന്നലാട്ടമാണ്‌ രാജ്യ തലസ്ഥാനത്ത്‌ കർഷക പ്രക്ഷോഭത്തിലൂടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top