25 April Thursday

ക്ലാസ്‌ മുറി ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

ഐരാണിക്കുളം ഗവ. ഹൈസ്കൂൾ വിഭാഗത്തിന് നിർമിച്ച ക്ലാസ് മുറികൾ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു

മാള
ഐരാണിക്കുളം ഗവ. ഹയർ സെക്കൻഡറി ഹൈസ്കൂൾ വിഭാഗത്തിനായി നിർമിച്ച ക്ലാസ്‌ മുറികൾ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം ശോഭന ഗോകുൽനാഥ്‌ അധ്യക്ഷയായി.
ജില്ല പഞ്ചായത്ത്‌ 25 ലക്ഷം രൂപ ചെലവഴിച്ചാണ്‌ ക്ലാസ്‌ മുറി നിർമിച്ചത്‌. നവീകരിച്ച കൽപ്പടവുകൾ മാള ബ്ലോക്ക്  പ്രസിഡന്റ്‌ സന്ധ്യ നൈസനും   കംപ്യൂട്ടർ ലാബ്  കുഴുർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാജൻ കൊടിയനും ഉദ്‌ഘാടനം ചെയ്‌തു. സ്മാർട്ട്‌ ഫർണിച്ചർ ബ്ലോക്ക്  ഷിജി യാക്കോബ്‌ ഏറ്റുവാങ്ങി. ബിജി വിൽസൺ, പി എസ് സന്തോഷ് കുമാർ, വിൽസി സേവ്യർ, പിടിഎ  പ്രസിഡന്റ്‌ പി കെ സോജൻ,  സി പി ശ്രീ നിവാസൻ,   പി വി അരുൺ, എം യു സുരേഷ്, സ്കൂൾ ലീഡർ ഇഷ മരിയ, പ്രിൻസിപ്പൽ  എസ് രാധിക, പ്രധാനാധ്യാപിക കെ മെജോ പോൾ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top