20 April Saturday

സഹൃദയ ബി ടെക്‌ ബ്രാഞ്ചുകൾക്ക് അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022
കൊടകര
 ഇരിങ്ങാലക്കുട രൂപത എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള കൊടകര സഹൃദയ എന്‍ജിനിയറിങ്‌  കോളേജിലെ ബി ടെക് ബ്രാഞ്ചുകള്‍ക്ക് എന്‍ബിഎ അംഗീകാരം ലഭിച്ചു. കോളേജിലെ ബയോടെക്‌നോളജി, ബയോമെഡിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, സിവില്‍ ബ്രാഞ്ചുകള്‍ക്കാണ് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം ലഭിച്ചത്. കോളേജിലെ വിജയശതമാനം, പ്ലെയ്‌സ്‌മെന്റ്, ടെക്‌നോളജിക്കല്‍ ഇന്‍കുബേഷന്‍ സെന്റര്‍, ലാബുകള്‍, ക്ലാസ് റൂമുകള്‍, ലൈബ്രറി തുടങ്ങി നിരവധി നേട്ടങ്ങളും സൗകര്യങ്ങളും വിലയിരുത്തിയാണ്   അംഗീകാരം ലഭിച്ചത്. ഇത് സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള വിദഗ്ധ സംഘം കോളേജില്‍ സന്ദര്‍ശനം നടത്തിയിരുന്നു.  
എന്‍ബിഎ അംഗീകാരം നേടിയ സഹൃദയ എന്‍ജി. കോളേജിനെ മാനേജ്‌മെന്റ് അനുമോദിച്ചു. ചെയര്‍മാന്‍ ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍,  ജോയ് പാലിയേക്കര,   ഫാ. ജോര്‍ജ് പാറേമാന്‍,   ഡോ. സുധ ജോര്‍ജ് വളവി,  ഡോ. നിക്‌സന്‍ കുരുവിള തുടങ്ങിയവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top