20 April Saturday

റോഡുകൾ ഉദ്ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

കുറുപ്പംകുളം ബ്രാഞ്ച് റോഡിന്റെയും തരകൻ റോഡിന്റെയും ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിക്കുന്നു

പുതുക്കാട് 
അളഗപ്പനഗർ പഞ്ചായത്തിലെ തരകൻ റോഡിന്റെയും കുറുപ്പംകുളം ബ്രാഞ്ച് റോഡ് 2ന്റെയും ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്‌ അനുവദിച്ച 15,00,000 രൂപ ഉപയോഗിച്ചാണ്‌ റോഡുകൾ നിർമിച്ചത്‌. പഞ്ചായത്ത്‌ പ്രസിഡന്റ് പ്രിൻസൻ തയ്യാലക്കൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം വി എസ് പ്രിൻസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷീല ജോർജ്, ടെസി വിത്സൻ, അശ്വതി പ്രവീൺ, സജ്‌ന ഷിബു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top