19 March Tuesday
മെഡിക്കൽ കോളേജിനെ ബാലസൗഹൃദമാക്കാൻ കെജെഎസ്‌ഒഎ

കുട്ടികളുടെ വാർഡിലുണ്ട്‌, കളിചിരിക്കൂട്ടം

സ്വന്തം ലേഖികUpdated: Monday Oct 11, 2021

മെഡിക്കൽ കോളേജിലെ കുട്ടികളുടെ വാർഡിൽ ചിത്രങ്ങൾ വരയ്ക്കുന്നു

തൃശൂർ
ചുറ്റിലും കുരങ്ങും പുലിയും സിംഹവും,  കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളും. മെഡിക്കൽ കോളേജിലെ കുട്ടികളുടെ വാർഡിലെത്തിയാൽ  നേഴ്‌സറി സ്‌കൂളിന്റെ  പ്രതീതി. ചുമരുകളിൽ നിറയെ മൃഗങ്ങളും പക്ഷികളും വരച്ചുചേർത്തിട്ടുണ്ട്‌.  കാർട്ടൂൺ കഥാപാത്രങ്ങളായ ഡോറയും ബുജിയും മിക്കിമൗസും കുഞ്ഞൻ ആനകളും ഓടി നടക്കുന്നുണ്ട്‌. 
മെഡിക്കൽ കോളേജ്‌ ആശുപത്രിയെ ബാലസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ കേരള ജയിൽ സബോർഡിനേറ്റ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ തൃശൂർ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ ചുമരിനെ വർണാഭമാക്കിയത്‌. ആശുപത്രിയിലെത്തുന്ന കുട്ടികൾക്ക്‌ മാനസികോല്ലാസം പകരാനാണ്‌ ഈ കാഴ്‌ചകൾ.
 വേലൂരിലെ കലകാരന്മാരുടെ കൂട്ടായ്‌മ ഗ്രാമ്യ സംസ്‌കൃതിയിലെ അംഗങ്ങളും പങ്കാളികളാണ്‌. ശനിയാഴ്‌ച 15ഓളം പേർ ചേർന്നാണ്‌ ചിത്രരചന ആരംഭിച്ചത്‌. ജയിൽ ജീവനക്കാരും സഹായത്തിനുണ്ട്‌.  ചൊവ്വാഴ്‌ചയോടെ  പൂർത്തിയാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top