26 April Friday

കേന്ദ്ര നയങ്ങൾക്കെതിരെ പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

കേന്ദ്ര ദുർനയങ്ങൾക്കെതിരെ എൽഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൃശൂർ ആദായ നികുതി ഓഫീസിന് മുന്നിൽ നടന്ന ധർണ സിപിഐ ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
കേന്ദ്രസർക്കാരിന്റെ ദുർനയങ്ങൾക്കെതിരെ എൽഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധമിരമ്പി.    തെക്കേഗോപുരനടയിൽനിന്ന്‌ ആരംഭിച്ച  പ്രകടനത്തിലും  ആദായക നികുതി ഓഫീസിന് മുന്നിൽ നടന്ന ധർണയിലും  വൻ ജനാവലി പങ്കെടുത്തു.  ജിഎസ്ടി ചുമത്തി നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിക്കാനുള്ള കേന്ദ്രനീക്കം അവസാനിപ്പിക്കുക, കേരളത്തോടുള്ള കേന്ദ്രസർക്കാർ അവഗണനയും   കിഫ്ബിയെ തകർക്കാനുള്ള  നീക്കവും  അവസാനിപ്പിക്കുക തുടങ്ങിയ  ആവശ്യങ്ങളുന്നയിച്ചാണ്‌  സമരം.  
സിപിഐ ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ്‌ അധ്യക്ഷനായി.  കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ ഉണ്ണികൃഷ്‌ണൻ ഈച്ചരത്ത്‌,  എൻസിപി സംസ്ഥാന  ജനറൽ സെക്രട്ടറി എ വി വല്ലഭൻ, എൽജെഡി ജില്ലാ  ജനറൽ സെക്രട്ടറി  വിൻസന്റ്‌ പുത്തൂർ,  ജനതാദൾ എസ്‌ ജില്ലാ പ്രസിഡന്റ്‌ അഡ്വ. സി ടി ജോഫി, കോൺഗ്രസ്‌ എസ്‌ സംസ്ഥാന സെക്രട്ടറി സി ആർ  വത്സൻ, ജനാധിപത്യ കേരള കോൺഗ്രസ്‌  ജില്ലാ പ്രസിഡന്റ്‌   കെ കെ വിദ്യാധരൻ കടവാരത്ത്‌, കേരള കോൺഗ്രസ്‌ ബി  ജില്ലാ പ്രസിഡന്റ്‌ ഷൈജു ബഷീർ,  കേരള കോൺഗ്രസ്‌ ( സ്‌കറിയ)  ജില്ലാ  പ്രസിഡന്റ്‌  പോൾ എം ചാക്കോ,  ഐഎൻഎൽ ജില്ലാ  ജനറൽ സെക്രട്ടറി  ബഫീക്‌ ബഷീർ,   സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം  പി കെ ഷാജൻ എന്നിവർ സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്‌,  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ മുരളി പെരുന്നെല്ലി എംഎൽഎ, കെ കെ രാമചന്ദ്രൻ എംഎൽഎ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, കെ വി അബ്‌ദുൾഖാദർ,  പി കെ ഡേവിസ്‌ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top