23 April Tuesday
ആദ്യ അലോട്ട്മെന്റ്‌ അവസാനിച്ചു

പ്ലസ് വൺ: 19608 പേർ പ്രവേശനം നേടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022
തൃശൂർ
പ്ലസ് വൺ ഏകജാലകം വഴിയുള്ള പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ്‌ ബുധനാഴ്‌ച അവസാനിച്ചു. ജില്ലയിൽ 41550 അപേക്ഷകരിൽ 19608 പേർ പ്രവേശനം നേടി. ഏകജാലക പ്രവേശനത്തിൽ 25177 സീറ്റാണുള്ളത്. 4595 സീറ്റ് വേക്കൻസിയുണ്ട്. 15833 സീറ്റുകൾ മാനേജ്മെന്റ്‌ കമ്യൂണിറ്റി ക്വോട്ടയിലാണ്. ഇവയുടെ പ്രവേശനം കൂടി പൂർത്തിയാകുമ്പോൾ പത്താംതരം പാസായ എല്ലാ കുട്ടികൾക്കും പ്രവേശനം ലഭിക്കും.  25 ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.
ജനറൽ, ഈഴവ, മുസ്ലീം വിഭാഗത്തിൽ ഒഴിവില്ല. മറ്റു വിവിധ സംവരണ സീറ്റുകൾ 4731 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു ഇതിൽ പട്ടികജാതി വിഭാഗത്തിൽ 371 ഉം പട്ടികവർഗ വിഭാഗത്തിൽ 2669 വേക്കൻസികളും ഉണ്ട്. ലത്തീൻ 239, ഭിന്നശേഷി വിഭാഗം 357, സ്പോർട്സ് വിഭാഗത്തിൽ 436, സാമ്പത്തിക ദുർബല വിഭാഗത്തിൽ 186 ഉം ഒഴിവുണ്ട്. അടുത്ത രണ്ട് അലോട്ട്മെന്റുകളും കഴിഞ്ഞാൽ ഈ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റപ്പെടും.
കമ്യൂണിറ്റി/മാനേജ്മെന്റ്‌ ക്വാട്ട ഒന്നാം ഘട്ടപ്രവേശനം  16നും രണ്ടാം ഘട്ടം മാർച്ച് 24നും തുടങ്ങും. ഓഗസ്റ്റ് 31 ന് അവസാനിക്കും. 
ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് സംവരണതത്വമനുസരിച്ച് മാറ്റപ്പെടും. ഇതിന് ശേഷം സ്കൂൾ ട്രാൻസ്‌ഫർ കോമ്പിനേഷൻ ട്രാൻസ്‌ഫർ, ജില്ലാന്തര ട്രാൻസ്‌ ഫർ എന്നിവ നടക്കും. പൊതു വിദ്യാഭ്യാസവകുപ്പ് ജില്ലയിൽ ഏർപ്പെടുത്തിയ ഹെൽപ്പ് ഡെസ്കുകളുടെ പ്രവർത്തനത്താൽ പ്രവേശനം നിരസിക്കപ്പെട്ടവരുടെ എണ്ണം മുൻ വർഷങ്ങളിൽ നിന്ന് വളരെ കുറവാണ് എന്ന് ഹയർ സെക്കൻഡറി അക്കാദമിക് കോ–-ഓർഡിനേറ്റവർ വി എം കരീം അറിയിച്ചു. സംവരണ വിഭാഗങ്ങളിൽ ജാതി രേഖപ്പെടുത്തിയതിൽ  വരുത്തിയ പിഴവിൽ  ഏതാനും പേർക്ക്‌ പ്രവേശനം നിരാകരിച്ചു. അത് അടുത്ത അലോട്ട്മെന്റുകളിൽ പരിഹരിച്ച് വരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top