20 April Saturday
പെട്രോൾ–-ഡീസൽ വില വർധന

ഓട്ടോ, -ലൈറ്റ്‌ മോട്ടോർ-, ലോറിത്തൊഴിലാളി പണിമുടക്ക്‌ പൂർണം

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

തൃശൂർ 

ഇന്ധനവില ദൈനംദിനം വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌  സംസ്ഥാന വ്യാപകമായി നടന്ന ഓട്ടോ–-ലൈറ്റ്‌ മോട്ടോർ- –-ലോറി ട്രാൻസ്‌പോർട്ട്‌ തൊഴിലാളികളുടെ പണിമുടക്ക്‌ ജില്ലയിൽ പൂർണം. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്‌എംഎസ്‌, എസ്‌ടിയു  ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ‌ രാവിലെ ആറുമുതൽ പകൽ 12 വരെയായിരുന്നു‌ പണിമുടക്ക്‌. വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം  നടന്നു.
തൃശൂർ തെക്കേ ഗോപുരനടയിൽ നടന്ന പ്രതിഷേധം മോട്ടോർ ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റ്‌ കെ വി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി എ ടി ജോസ് അധ്യക്ഷനായി. മുണ്ടൂരിൽ സിഐടിയു യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി കെ പുഷ്പാകരൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ഇ കെ മണികണ്ഠൻ അധ്യക്ഷനായി. തലോരിൽ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി എസ് ബൈജു ഉദ്ഘാടനം ചെയ്തു. പുതുക്കാട് ഐഎൻടിയുസി  ജില്ലാ സെക്രട്ടറി സോമൻ മൂത്രത്തിക്കര ഉദ്ഘാടനം ചെയ്തു.  ചാലക്കുടിയിൽ ഇ എ ജയതിലകൻ ഉദ്ഘാടനം ചെയ്തു. പെരുമ്പിലാവിൽ ബാബു എം പാലിശേരി ഉദ്ഘാടനം ചെയ്തു. കുന്നംകുളത്ത് പി ജി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കാഞ്ഞാണിയിൽ കെ കെ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഒല്ലൂരിൽ സുരേഷ് എടക്കുന്നി ഉദ്ഘാടനം ചെയ്തു. ചൂണ്ടലിൽ പി കെ സുഗതൻ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് സി കെ വിജയനും  അരിമ്പൂരിൽ ടി ചാക്കോയും  എരുമപ്പെട്ടിയിൽ കെ എം അഷ്റഫും  കടങ്ങോട് പി എസ് പ്രസാദും  വേലൂരിൽ എൻ എസ്‌ ജനാർദനനും  വടക്കാഞ്ചേരി കെ പി മദനനും  പഴയന്നൂർ എസ് സന്തോഷും തിരുവില്വാമലയിൽ എൻ സ്വാമിനാഥനും  കൊടുങ്ങല്ലൂരിൽ വേണു വെണ്ണറയും (ഐഎൻടിയുസി), മുല്ലശേരിയിൽ പി ജി സുബ്രഹ്മണ്യനും മണ്ണുത്തിയിൽ ടി കെ തങ്കപ്പനും മുക്കാട്ടുകരയിൽ  ടി വി ഗിരീഷും നടത്തറയിൽ കെ ആർ രമേഷും  മൂർക്കനിക്കരയിൽ ടി ശ്രീകുമാറും വാടാനപ്പള്ളിയിൽ ആർ മുബിനലിയും ഗുരുവായൂരിൽ വി പി അബുവും ചാവക്കാട്ട്‌ ടി എസ് ദാസനും നാട്ടികയിൽ സി ജി ദാസനും  ഇരിങ്ങാലക്കുടയിൽ കെ അജയകുമാറും പാറേപാടത്ത് രാജി മണികണ്ഠനും ഉദ്‌ഘാടനം ചെയ്‌തു.  കണ്ടെയ്‌ൻമെന്റ്‌ സോണുകളി-ൽ സമരം ഒഴിവാക്കിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top