24 April Wednesday

തൊട്ടാൽ വിവരമറിയും

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023

തൃശൂർ ഗവ.മോഡൽ ജിഎച്ച്‌എസ്‌ എസിൽ കരുത്ത്‌ പദ്ധതിയുടെ ഭാഗമായി നടത്തിയ കായിക പ്രദർശനത്തിൽ ഇന്റർനാഷണൽ കോച്ച്‌ മാസ്‌റ്റർ അബ്ദുൾറഹിമാൻ ക്ലാസെടുക്കുന്നു മുഖ്യാതിഥി തൃശൂർ റൂറൽ എസ്‌പി ഐശ്വര്യ ഡോങ്ഗ്രേ ഐപിഎസ്‌ സമീപം

തൃശൂർ
ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളെ ഉപദ്രവിച്ചാൽ ഇനി വിവരമറിയും.  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ്‌ സെൽ നടപ്പിലാക്കുന്ന ‘കരുത്ത്’ പദ്ധതിയുടെ ഭാഗമായി  ഇവർ  കൊറിയൻ ആയോധനകലയായ തൈക്കോണ്ടോയിൽ പരിശീലനം പൂർത്തിയായി.  പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികളുടെ അഭ്യാസപ്രകടനവും നടന്നു. റൂറൽ എസ്‌പി  ഐശ്വര്യ ഡോംഗ്രേയുമായും കുട്ടികൾ സൗഹാർദ ഏറ്റുമുട്ടൽ നടത്തി. പൊതുസമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന അതിക്രമങ്ങളെ തടയുന്നതിനും അത്തരത്തിലുള്ള അവസ്ഥകൾ സധൈര്യം നേരിടുന്നതിനുംവേണ്ടിയാണ് കരുത്ത് പദ്ധതി ലക്ഷ്യമിടുന്നത്. 40 ദിവസമായിരുന്നു  പരിശീലനം.  കുട്ടികളിലെ ശാരീരികവും മാനസികവുമായ കാര്യക്ഷമതയും ആത്മവിശ്വാസവും  വർധിപ്പിക്കാനാണ്‌ പദ്ധതി. ബെൽറ്റ് , സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണം  റൂറൽ  പൊലീസ്‌ സൂപ്രണ്ട്‌ ഐശ്വര്യ ഡോംഗ്രേ  ഉദ്‌ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ  കെ ആർ മണികണ്ഠൻ,  കെ വി സരള, പി എസ്‌   ജനുവിൻ, എൻ പി ധനം,  സിന്ധു ജോസ്,  ഇൻസ്ട്രക്ടർ അബ്ദുള്‍ റഹ്മാൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top