23 September Saturday

സംയോജിത കൃഷി: 
ജില്ലാതല ഉദ്ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023
കൊടകര
ഓണത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിന്റെ ഭാഗമായി സിപിഐ  എം നേതൃത്വത്തിലുള്ള സംയോജിത പച്ചക്കറികൃഷിക്ക്‌ തിങ്കളാഴ്‌ച തുടക്കമാവും. ജില്ലാതല നടീൽ ഉത്സവം വൈകിട്ട്‌ നാലിന്‌  മറ്റത്തൂർ പഞ്ചായത്തിലെ വാസുപുരത്ത് നടക്കും. ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്യും. കർഷകസംഘം വില്ലേജ് കമ്മിറ്റികൾ 50 സെന്റിൽ കുറയാതെ സ്ഥലത്ത് കൃഷിയിറക്കും. ഡിവൈഎഫ്ഐ പച്ചക്കറിക്കൊപ്പം പൂകൃഷിയും ഇറക്കും. എസ്എഫ്ഐ മത്സ്യവും പച്ചക്കറിയുമാണ് കൃഷി  ചെയ്യുന്നത്. സിഐടിയുവിന്റെയും  മഹിളാ അസോസിയേഷന്റെയും എല്ലാ ഘടകങ്ങളിലും കൃഷിയിറക്കും. ഇവ ഓണവിപണിയിൽ  വിലക്കുറവിൽ സഹകരണ സംഘങ്ങളുടെ കൂടെ ചേർന്ന് വിൽപ്പന നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top