20 April Saturday

ഡിവൈഎഫ്‌ഐ 
അംഗത്വപ്രവർത്തനത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021

ഡിവൈഎഫ്ഐ അംഗത്വ പ്രവർത്തനം കൂർക്കഞ്ചേരി പനമുക്ക് സെന്റർ യൂണിറ്റിൽ കേന്ദ്ര കമ്മിറ്റി അംഗം 
ഗ്രീഷ്മ അജയഘോഷ് ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
പുതിയ കേരളം പുരോഗമന യുവത്വം എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ  അംഗത്വപ്രവർത്തനത്തിന്‌ തുടക്കം. ചെഗുവേര രക്തസാക്ഷി ദിനമായ  ശനിയാഴ്‌ച   മുഴുവൻ യൂണിറ്റുകളിലും പതാക ഉയർത്തി പ്രഭാതഭേരി മുഴക്കിയശേഷമാണ്‌ മെമ്പർഷിപ്‌ സ്ക്വാഡുകൾ രംഗത്തിറങ്ങിയത്‌. 
കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ് കൂർക്കഞ്ചേരി മേഖലയിലും ജില്ലാ സെക്രട്ടറി പി ബി അനൂപ് ചിറ്റിലപ്പിള്ളിയിലും  പ്രസിഡന്റ്‌  കെ വി രാജേഷ് നാട്ടികയിലും  ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ വി വൈശാഖൻ  മറ്റത്തൂരിലും  ആർ എൽ ശ്രീലാൽ മാപ്രാണത്തും കെ ബി ജയൻ കുന്നംകുളത്തും മെമ്പർഷിപ്‌ പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്‌തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top