12 July Saturday

വിദേശമദ്യ വ്യവസായത്തൊഴിലാളികൾ
ദേശാഭിമാനി വരിക്കാരായി

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021

വിദേശ മദ്യ വ്യവസായ തൊഴിലാളികളുടെ ദേശാഭിമാനി വാർഷിക വരിസംഖ്യയും ലിസ്റ്റും എം എം വർഗീസ്
ഇ പി റാഫേലിൽ നിന്നും ഏറ്റുവാങ്ങുന്നു

 തൃശൂർ

ദേശാഭിമാനി വാർഷികവരിക്കാരായ 75 വിദേശ മദ്യവ്യവസായ തൊഴിലാളികളുടെ വരിസംഖ്യയും ലിസ്റ്റും യൂണിയൻ ജില്ലാ സെക്രട്ടറി ഇ പി റാഫേലിൽനിന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഏറ്റുവാങ്ങി. അഴീക്കോടൻ സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ സി ആർ പുരുഷോത്തമൻ അധ്യക്ഷനായി. ഐഎൻടിയുസി യൂണിയനിൽ നിന്നും രാജിവച്ച് സിഐടിയുവിൽ ചേർന്ന പി ജയചന്ദ്രൻ, വി എം അരുൺ എന്നിവരെ സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ് സ്വീകരിച്ചു. യൂണിയൻ അംഗങ്ങളായിരിക്കെ മരിച്ച ടി ഡി മാർട്ടിൻ, പി എ ബാബു, യു വി മിത്രൻ, എ ആർ സുനിൽകുമാർ എന്നിവരുടെ കുടുംബങ്ങൾക്ക്‌ സാമ്പത്തിക സഹായം നൽകി. വിരമിച്ച 27 തൊഴിലാളികൾക്ക്‌ ഉപഹാരം നൽകി. കെ വി പ്രതിഭ, ടി എസ് മധുസൂദനൻ, ടി എൽ ടോണി, സി രാമൻകുട്ടി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top