29 March Friday

കേരള ഷോളയാറിൽ 
നാലാമത്തെ ഷട്ടർകൂടി തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
തൃശൂർ
കേരള ഷോളയാർ ഡാമിന്റെ  നാലാമത്തെ ഷട്ടർ കുടി  തുറന്നു. തിങ്കൾ വൈകിട്ട്‌ ആറിനാണ്‌ തുറന്നത്‌.  ഈ വെള്ളം ചാലക്കുടിപ്പുഴയിൽ എത്തും. ഇടുക്കി - ചെറുതോണി അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം ഒഴുക്കി വിട്ടിട്ടുണ്ട്‌.   ജില്ലയിലെ എറിയാട്, പൊയ്യ എന്നിവിടങ്ങളിലും കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിലും  വെള്ളമെത്താൻ സാധ്യതയുണ്ട്‌.  
 പെരിങ്ങൽകുത്ത്  ഇപ്പോഴത്തെ ജലനിരപ്പ് 420.65 മീറ്ററാണ്‌. പരമാവധി ജലനിരപ്പ് 424 മീറ്ററാണ്‌. 
 പീച്ചി ഡാമിൽ ഇപ്പോഴത്തെ നില 77.76 മീറ്ററാണ്‌. പരമാവധി ജലനിരപ്പ് 79.25 മീറ്ററാണ്‌. ചിമ്മിനിഡാമിൽ  ഇപ്പോഴത്തെ നില 73.96 മീറ്ററാണ്‌. പരമാവധി ജലനിരപ്പ് 76.70 മീറ്ററാണ്‌.   വാഴാനി ഇപ്പോഴത്തെ നില 57.45 മീറ്ററാണ്‌. പരമാവധി ജലനിരപ്പ് 62.48 മീറ്ററാണ്‌. ജനങ്ങൾ ജാഗ്രത പാലിക്കണം.  എന്നാൽ, ആശങ്കപ്പെടണ്ടതില്ലെന്ന്‌ കലക്ടർ ഹരിത വി കുമാർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top