26 April Friday
കെഎംസിഡബ്ല്യുഎഫ് സംസ്ഥാന സമ്മേളനം സമാപിച്ചു

കണ്ടിൻജന്റ് താൽക്കാലിക ജീവനക്കാർക്ക് ആനുകൂല്യങ്ങൾ അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

കെഎംസിഡബ്ല്യുഎഫ് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന ട്രേഡ് യൂണിയൻ സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് യു പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂർ
കോർപറേഷനുകളിലും ന​ഗരസഭകളിലും കണ്ടിൻജന്റ് മേഖലയിൽ  തൊഴിലെടുക്കുന്ന താൽക്കാലിക ജീവനക്കാർക്ക്  ​ഗ്രാറ്റുവിറ്റിയും മറ്റു ആനുകൂല്യങ്ങളും അനുവദിക്കണമെന്ന്   കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ(,സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
  രണ്ട് ദിവസമായി കെ കെ പ്രേമ,ബി പ്രേമവല്ലി ന​ഗറിൽ(​ഗുരുവായൂർ ന​ഗരസഭാ ടൗൺഹാൾ) നടന്ന സമ്മേളനം സമാപിച്ചു. പത്ത് വർഷം സർവീസ് പൂർത്തിയാക്കിയ താൽക്കാലിക ജീവനക്കാരെ  സ്ഥിരപ്പെടുത്തുക,മുനിസിപ്പൽ കണ്ടിൻജന്റ് ജീവനക്കാരെ തദേശ സ്വയം ഭരണ പൊതു സർവീസിൽ ഉൾപ്പെടുത്തുക,കണ്ടിൻജന്റ് ജീവനക്കാർക്ക് സ്പെഷ്യൽ റൂൾ ഉണ്ടാക്കുക,കണ്ടിൻജന്റ് ജീവനക്കാരുടെ തസ്തികയിൽ കാലോചിതമായ വർധന വരുത്തുക,ആധുനിക ശുചിത്വ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് തൊഴിലാളികൾക്ക് പരിശീലനം നൽകുക എന്നീ പ്രമേയങ്ങളും സമ്മേളനം അം​ഗീകരിച്ചു.
     ഞായർ, തിങ്കൾ ദിവസങ്ങളിലായി 14 ജില്ലകളിൽ നിന്നായി 26 പേർ ചർച്ചയിൽ പങ്കെടുത്തു.സമ്മേളനത്തിന്റെ ഭാഗമായി നടന്ന  ട്രേഡ് യൂണിയൻ സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് യു പി ജോസഫ്  ഉദ്ഘാടനം ചെയ്തു.ജയിംസ് മാത്യു അധ്യക്ഷനായി.  ‘ശുചിത്വ പരിപാലനം എന്ത്, എങ്ങിനെ’ എന്നവിഷയത്തിൽ ആരോ​ഗ്യവകുപ്പിലെ സീനിയർ ബയോളജിസ്റ്റ് എസ് വിനോദ് പ്രഭാഷണം നടത്തി.എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനായി. റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് ജനറൽ സെക്രട്ടറി വി ആർ വിജയകുമാറും സംഘടനാ ചർച്ചക്ക് കെ എൻ ​ഗോപിനാഥും  മറുപടി പറഞ്ഞു.സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്  എം കെ കണ്ണൻ സംസാരിച്ചു.എ വി ശ്രീജ നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top