20 April Saturday

സിപിഐ ജില്ലാ സമ്മേളനം 24ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
തൃശൂർ
സിപിഐ ജില്ലാ സമ്മേളനം 24, 25, 26 തീയതികളിൽ തൃപ്രയാർ ടിഎസ്ജിഎ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. 25ന്‌ പ്രതിനിധി സമ്മേളനം  സംസ്ഥാന സെക്രട്ടറി  കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.  ഓൺലൈൻ പ്രഭാഷണ പരമ്പര ചൊവ്വാഴ്‌ച തുടങ്ങും.  
വ്യാഴാഴ്‌ച അന്തിക്കാട് ചെത്തുതൊഴിലാളി സമര രക്തസാക്ഷി  കുടുംബാംഗങ്ങളുടെ സംഗമം അന്തിക്കാട് സെലിബ്രേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.   പകൽ മൂന്നിന്‌ ഷോർട്ട്‌ ഫിലിം ഫെസ്റ്റിവൽ സംഗീത നാടക അക്കാദമി ബ്ലാക്ക് ബോക്‌സിൽ സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും.  സമ്മേളനത്തിന്റെ ഭാഗമായി   അഞ്ച് സെമിനാറുകൾ സംഘടിപ്പിക്കും. 
18ന്   ചെസ്‌ ടൂർണമെന്റ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 19ന്  പതാക ദിനമായി ആചരിക്കും. 20മുതൽ 23വരെ സാംസ്‌കാരികോത്സവം  നടത്തും. 23-ന് വൈകിട്ട്‌ അഞ്ചിന്‌  റാലിയും  പൊതുസമ്മേളനം തൃപ്രയാർ ബസ് സ്റ്റാൻഡ്‌ പരിസരത്ത് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ  ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, വി എസ് സുനിൽകുമാർ, ടി ആർ രമേഷ്‌കുമാർ,  പി ബാലചന്ദ്രൻ എംഎൽഎ  എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top