26 April Friday

വാഴാനി കാക്കിനിക്കാട് വീണ്ടും കാട്ടാനയിറങ്ങി: ജനം ഭീതിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
വടക്കാഞ്ചേരി
വാഴാനി കാക്കിനിക്കാട് വീണ്ടുമെത്തിയ കാട്ടാനക്കൂട്ടം കനത്ത നാശം വിതച്ചു.  പൂവൻതറ ഹരിദാസിന്റെ ഫാമിനോട് ചേർന്ന പറമ്പിലും സമീപ പ്രദേശങ്ങളിലുമാണ് ആനകൾ എത്തിയത്.  തിങ്കൾ രാവിലെ 6. 45 ഓടെയാണ്‌  നാല്‌ ആനകൾ എത്തിയത്. 
കുലച്ച നേന്ത്രവാഴകളും  തെങ്ങുകളും കവുങ്ങുകളും റബർ മരങ്ങളും കുത്തിമറിച്ചിട്ടു.  ഫാമിലെ തീറ്റപ്പുല്ലുകൾ  മുഴുവൻ ആനകൾ അകത്താക്കി. ഈ പ്രദേശത്ത് ഇത് ആറാം തവണയാണ് കാട്ടാനകൾ  എത്തുന്നത്‌.  പ്രദേശത്ത്‌ ഇത്രയധികം നാശനഷ്ടം വരുത്തിയത് ആദ്യമായാണെന്ന്‌   പ്രദേശവാസികൾ പറയുന്നു.
തുടർച്ചയായി കാട്ടാനകൾ ഇറങ്ങുന്നതിനാൽ  രാവിലെ റബർ ത്തോട്ടങ്ങളിലും മറ്റും  ജോലിയെടുക്കുന്നവർ ഭീതിയിലാണ്‌.  
 പഞ്ചായത്ത് പ്രസിഡന്റ്‌ ടി വി സുനിൽ കുമാർ,  ജനപ്രതിനിധികൾ, വനപാലകർ എന്നിവർ സ്ഥലത്തെത്തി. നാട്ടുകാരുടെ സുരക്ഷ  ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കൃഷി നാശം സംഭവിച്ചവർക്ക്   നഷ്ടപരിഹാരം അനുവദിക്കണമെന്നും  പ്രസിഡന്റ്‌ ടി വി സുനിൽകുമാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വീരോലിപ്പാടം മേലില്ലം നെല്ലിക്കുന്നേൽ തോമസിന്റെ പുരയിടത്തിലും കാട്ടാനകൾ എത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top